Follow KVARTHA on Google news Follow Us!
ad

കോവിഡ്: അബുദാബിയിലെ മലയാളികള്‍ അടക്കമുള്ള രക്ഷിതാക്കള്‍ക്ക് കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ ആശങ്ക, ആഗസറ്റ് 30ന് സ്‌കൂള്‍ തുറക്കും

ആഗസ്റ്റ് 30ന് സ്‌കൂള്‍ തുറക്കാനിരിക്കെ മലയാളികള്‍ ഉള്‍പ്പെടെയുള്ള രക്ഷിതാക്കള്‍ #കോവിഡ് #അബുദാബി #സ്‌കൂള്‍ Coronavirus: Parents in Abu Dhabi worry ab
അബുദാബി: (www.kvartha.com 03.08.2020) ആഗസ്റ്റ് 30ന് സ്‌കൂള്‍ തുറക്കാനിരിക്കെ മലയാളികള്‍ ഉള്‍പ്പെടെയുള്ള രക്ഷിതാക്കള്‍ ആശങ്കയില്‍. കുട്ടികളുടെ സുരക്ഷിതത്വം, പി സി ആര്‍ ടെസ്റ്റിന് കുട്ടികള്‍ നിര്‍ബന്ധമായും ഹാജരാകണം എന്നീ കാര്യങ്ങളിലടക്കം ആശങ്കയുണ്ടെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. എന്നാണ് പരിശോധനയെന്നോ അതിനുള്ള തുക രക്ഷിതാക്കളാണോ, സ്‌കൂള്‍ അധികൃതരാണോ മുടക്കേണ്ടതെന്നും പല രക്ഷിതാക്കള്‍ക്കും അറിയില്ല. 
Abudabi

'കുട്ടികളെ സ്‌കൂളില്‍ വിടാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി ടി അഹമ്മദ് എന്ന മലയാളി പറഞ്ഞു. സാമൂഹ്യ അകലം പാലിക്കണം, മാസ്‌ക്ക് ധരിക്കണം, ഇടയ്ക്കിടെ കൈ കഴുകണം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ മക്കളെ കോവിഡ് ടെസ്റ്റിന് എപ്പോ, എവിടെ കൊണ്ടുപോകണമെന്ന് അറിയില്ലെന്നും എത്ര തുക ആകുമെന്നും അറിയില്ലെന്നും അഹമ്മദ് പറഞ്ഞു. സര്‍ക്കാര്‍ ഇളവ് നല്‍കിയില്ലെങ്കില്‍ മൂന്ന് പെണ്‍മക്കളുള്ള തനിക്ക് വലിയ തുക ചെലവാകുമെന്നും സീനിയര്‍ ഡോക്യുമെന്റര്‍ ആയി ജോലി ചെയ്യുന്ന അഹമ്മദ് പറഞ്ഞു.

ആഗസ്റ്റ് 30ന് ക്ലാസ് തുടങ്ങുമെന്ന് ബലി പെരുന്നാള്‍ അവധിക്ക് മുന്‍പ് അബുദാബി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. സ്‌കൂളില്‍ എത്തുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും കോവിഡ് പരിശോധന നടത്തണമെന്നും റിസല്‍റ്റ് സ്‌കൂള്‍ അധികൃതരെ അറിയിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ക്ക് അയച്ച മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് താമസിക്കാതെ പ്രഖ്യാപിക്കും.

'തന്റെ മകന്‍ പുതിയ അധ്യയന വര്‍ഷം ബ്രിട്ടീഷ് കരിക്കുലം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്, എന്നാലവനെ സ്‌കൂളിലേക്ക് വിടാന്‍ ആശങ്കയുണ്ടെന്ന് ' ഒരു യു എ ഇ പൗരന്‍ പറഞ്ഞു. നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും ഒരുപിടിയുമില്ല, സ്ഥിതിഗതികള്‍ മോശമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച കുറച്ച് കുട്ടികളെ ക്ലാസില്‍ ഇരുത്തി പഠിപ്പിച്ച ശേഷം അടുത്ത രണ്ടാഴ്ച വിദൂര വിദ്യാഭ്യാസ രീതിയില്‍ പഠിപ്പിക്കുന്ന രീതിയാണ് ബ്രിട്ടീഷ് കരിക്കുലം സ്‌കൂള്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

'വലിയ പെരുന്നാളിന് മുമ്പ് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളുടെ വെര്‍ച്വല്‍ മീറ്റിംഗ് വിളിച്ചെന്നും അഞ്ച് വയസുള്ള മകനെ, സുരക്ഷാ മുന്‍കരുതലുകള്‍ എടുത്ത് സ്‌കൂളില്‍ വിടാന്‍ ഭയമുണ്ടെന്നും ഇത്രയും നാള്‍ വീട്ടില്‍ സുരക്ഷിതമായി അവനെ നോക്കുകയായിരുന്നെന്നും ശ്രീലങ്കന്‍ സ്വദേശിയായ രക്ഷിതാവ് പറഞ്ഞു. ഇന്ത്യന്‍ കരിക്കുലം സ്‌കൂള്‍ ക്ലാസിലെ പഠനവും വിദൂരവിദ്യാഭ്യാസവും അനുവദിച്ചിട്ടുണ്ടെന്ന് നഗ്ഹ്മ മെഹബൂബ് എന്ന രക്ഷിതാവ് പറഞ്ഞു. മകള്‍ ഒന്‍പതാം ക്ലാസിലാണ് പഠിക്കുന്നത്. അവള്‍ സ്‌കൂളില്‍ പോകുന്നതില്‍ തനിക്ക് ആശങ്കയില്ലെങ്കിലും എന്നാല്‍ നാലാം ക്ലാസില്‍ പഠിക്കുന്ന മകനെ സ്‌കൂളില്‍ വിടാന്‍ ഭയമാണെന്നും അതുകൊണ്ട് രണ്ട് പേര്‍ക്കും വിദൂരവിദ്യാഭ്യാസം ഇക്കൊല്ലം തെരഞ്ഞെടുത്തെന്നും അവര്‍ പറഞ്ഞു.

Keywords: Coronavirus: Parents in Abu Dhabi worry about children’s return to school, Abudabi, Schools, Students, Parents, Education Department, Distance Education, COVID test, British, Indian, Srilankan.

Post a Comment