Follow KVARTHA on Google news Follow Us!
ad

ബി കൂൾ....

കോളേജിലക്ഷൻ കാലത്ത് ആകാശത്തേക്ക് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് പോയതൊക്കെ ഓർമയിലിന്നുമുണ്ട്Be Cool
.മുജീബുല്ല കെ എം 


സിമ്പിൾ ആൻഡ്  ഹമ്പിൾ
ഏബിൾ, നോബിൾ, എനെർജറ്റിക്ക്  
ഹമ്പിൾ സിമ്പിൾ കാൻഡിഡേറ്റ്....


(www.kvartha.com 31.08.2020)കോളേജിലക്ഷൻ കാലത്ത് ആകാശത്തേക്ക് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് പോയതൊക്കെ ഓർമയിലിന്നുമുണ്ട്.. എന്നാൽ ആ പറഞ്ഞ വാക്യങ്ങളിലെ ശരിയായ അർത്ഥങ്ങൾ എന്നിക്കന്ന് തിരിഞ്ഞിരുന്നില്ല എന്നതാണ് സത്യം.

എന്ത് പറയുമ്പോഴും ടേക്കിറ്റ് ഈസി, ടേക്കിറ്റ് സിമ്പിൾ എന്ന് കൂളായി പറയുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. സർക്കാർ സേവനത്തിലായിരിക്കേ കോംബ്ലിക്കേറ്റഡ് കേസുകൾ അറ്റൻ്റ് ചെയ്യേണ്ടിവരുമ്പോ, ഓഫീസിലെ മൂലക്കിരുന്ന് അതൊക്കെ വെരി സിമ്പിളാ സാറെ എന്ന് പറഞ്ഞ് കേസ് പരിഹരിക്കാനുള്ള എനർജി തന്ന നാരായണേട്ടനെയും ഓർമ്മ വരുന്നു. അപ്പഴൊന്നും എൻ്റെ തലക്ക് കേറീറ്റ ഈ സിമ്പിൾ എന്ന വാക്കിൻ്റെ വിശാലമായ അർത്ഥം.
Be Cool


ജീവിതമെന്നത് മത്സര പരീക്ഷകളെക്കാളും കട്ടിയുള്ളതാണെങ്കിലും, അത് വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നവർക്ക് വളരെ എളുപ്പമായ ഒന്നാണ് എന്ന് എന്നെ ഓർമിപ്പിച്ചത് കോവിഡ് കാല ജീവിതമായിരുന്നു. വളരെ സരളമായ, ലളിതമായ, സുന്ദരമായ യാത്രയാണ് ജീവിതം. വളരെ ക്ഷണികമാണത്. വേവലാതികളിൽ മുങ്ങിത്താണ്, ലക്ഷ്യങ്ങളിലേക്കോടിയോടി തളരുമ്പോഴൊക്കെ സന്തോഷമെന്ന ഫീൽ അനുഭവിക്കുന്നില്ലെങ്കിൽ പിന്നെയതെല്ലാം വ്യർത്ഥമാണ്. നമുക്ക് ഇപ്പോൾ (Now) എന്ന സമയത്തോട് മാത്രമേ ഒരു പ്രതീക്ഷ വെയ്ക്കുവാൻ കഴിയുകയുള്ളു – അടുത്ത (Next) ക്ഷണം എന്ത് സംഭവിക്കുമെന്നത് അറിയില്ല. വലുതിനെ മാത്രമല്ല ചെറിയ സന്തോഷങ്ങളെയൊക്കെയും ആഘോഷിച്ച്, തോൽവികളും സങ്കടങ്ങളും പ്രയാസങ്ങളും മറന്നു മുന്നേറണം നമ്മളേവരും, അങ്ങിനെയായാലെ സന്തുഷ്ടമുഖങ്ങളുണ്ടാവൂ...

ജോൺ ലെന്നൻ്റെ ജീവിതത്തിൽ നിന്നൊരു കഥ പറയട്ടെ. ബീറ്റിൽസ് എന്ന വിശ്വ വിഖ്യാത ബാൻഡിലെ സംഗീതജ്ഞനായ, എക്കാലത്തെയും മികച്ച പാട്ടെന്നു വിലയിരുത്തപ്പെടുന്ന ‘ഇമാജിൻ’ സൃഷ്ടിച്ച മഹാനാണ് ലെന്നൻ.

ലെന്നൻ്റെ വാക്കുകളിലൂടെ;
വർഷങ്ങൾക്കു മുൻപ് സ്‌കൂളിൽ എന്നോട് അധ്യാപകൻ ഒരു ഉപന്യാസം എഴുതാൻ പറഞ്ഞു.
വിഷയമിതാണ്- വലുതാകുമ്പോൾ എന്താകണമെന്നാണ് നിങ്ങളുടെ ആഗ്രഹം?
ഞാൻ നിസ്സംശയം അതിനുത്തരമെഴുതി. പക്ഷേ, ഒരൊറ്റ വാക്ക് മാത്രമായിരുന്നു... സന്തുഷ്ടൻ
അതിലൂടെ ഞാൻ ഉദ്ദേശിച്ചത് എനിക്ക് സന്തുഷ്ടനാകണം എന്നായിരുന്നു. എല്ലാരും വലിയ എസ്സേ പോലുള്ള ഉത്തരം നൽകിയപ്പോൾ ഒറ്റ വാക്കിലെ എൻ്റെ ഉത്തരം കണ്ട ടീച്ചർ എന്നെ കാര്യമായി ശകാരിച്ചു... -നിനക്ക് ചോദ്യം എന്താണെന്ന് മനസിലായില്ല എന്ന് കൂടി പറഞ്ഞു.
അത് കേട്ട ഞാൻ തിരിച്ചു ടീച്ചറോട് പറഞ്ഞു 

താങ്കൾ ജീവിതം എന്തെന്നും മനസിലാക്കിയിട്ടില്ല!
(ടീച്ചറും കുട്ടിയും തമ്മിൽ ക്ലാസ് റൂമിൽ പിന്നെ യുദ്ധം നടന്നോ, കഥയുടെ പരിസമാപ്തി എന്തായി എന്നൊക്കെ ഇത് വായിക്കുന്ന നിങ്ങളിൽ ചോദ്യമുണ്ടായേക്കാം.. ഒന്നുമുണ്ടായില്ല.. വെൽ ഡൺ മൈ ബോയ് എന്ന് പറഞ്ഞ് കൈ കൊടുത്ത് ടീച്ചറും കുട്ടിയും പിരിഞ്ഞു)

പലപ്പോഴും ജീവിതം മറ്റതാണ് മറിച്ചതാണ് എന്നൊക്കെ കരുതിയിരുന്ന്, ഇന്നലെകളെ കുറിച്ച് വിഷമിച്ച്, നാളെകളെ പറ്റി വ്യാകുലരായി, മാനസിക സംഘർഷങ്ങളുടെ അനന്ത സാഗരത്തിലകപ്പെട്ടാണ് നമ്മൾ ജീവിക്കുന്നത്. ജീവിതയാത്ര കഠിനമാണെന്നും അതിൽ മുന്നേറുവാൻ ഒത്തിരിയധികം തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്നുമൊക്കെ പറഞ്ഞു വരുമ്പോൾ, നമ്മൾ പലരും ജീവിക്കാൻ തന്നെ മറന്നു പോകാറുണ്ടെന്നുള്ളതാണ് പരമാർത്ഥ സത്യം.

ഇത്തരക്കാരോട് പറയാനുള്ളത്; 

എല്ലാ ചോദ്യത്തിനും ഒരുത്തരമുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമുണ്ട്. കാര്യങ്ങളെ സിമ്പിളായി കാണൂ... എപ്പോഴും ബി കൂൾ ആകൂ, എനർജറ്റിക് ആകൂ... മുന്നോട്ടേക്കുള്ള ഏത് യാത്രയിലെ പ്രതിസന്ധികളെയും വളരെ സരളമായി നേരിടാനാകും. നിങ്ങളുടെ മുഖം സന്തോഷം കൊണ്ട് നിറയട്ടെ എന്നുമെന്നും.


(സിജി ഇൻ്റർനാഷനൽ കരിയർ ആർ ആൻഡ് ഡി കോർഡിനേറ്ററാണ് ലേഖകൻ)


Keywords: Article, Kerala, Happiness, Cool, Mujeebulla KM, Problems, Question, Energetic, Be Cool

Post a Comment