വിവോ പിന്‍മാറിയതോടെ ഐപിഎല്‍ സ്‌പോണ്‍സറെ തേടി ബിസിസിഐ; ഇപ്പോള്‍ താല്‍പര്യമില്ലെന്ന് ജിയോ

മുംബൈ: (www.kvartha.com 09.08.2020) ചൈനീസ് കമ്പനിക്ക് പകരം സ്‌പോണ്‍സറെ തേടി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ചൈനീസ് കമ്പനിയായ വിവോ പിന്‍മാറിയതോടെയാണ് വേറെ സ്‌പോണ്‍സറിനായി അന്വേഷണം ഊര്‍ജിതമാക്കിയത്. മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റ് വഴി റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിനെ ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ താല്‍പര്യമില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

News, Mumbai, National, India, Sports, IPL, Cricket, Players, Sponsor, BCCI in search of new IPL sponsor

ആമസോണ്‍, ബൈജൂസ് ആപ്, ഡ്രീം11 എന്നിവയ്ക്കു പുറമേ പേയ് ടിഎം, ടാറ്റാ മോട്ടോഴ്‌സ് എന്നിവയെയും സ്‌പോണ്‍സര്‍ഷിപ് പ്രതീക്ഷയുമായി ബിസിസിഐ സമീപിച്ചതായി സൂചനകളുണ്ട്. എന്നാല്‍, ഇതുവരെയും അനുകൂല പ്രതികരണം ഒരുഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ സ്‌പോണ്‍സറെ കിട്ടിയാലും കരാര്‍ തുക കാര്യമായി കുറയുമെന്ന ആശങ്കയും ബിസിസിഐക്കുണ്ട്. ഓരോ വര്‍ഷവും 440 കോടി രൂപ വീതം നല്‍കുന്ന രീതിയില്‍ 5 വര്‍ഷത്തേക്കായിരുന്നു വിവോയുമായി കരാര്‍. തുടക്കത്തില്‍ ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായിരുന്ന ഡിഎല്‍എഫ് വര്‍ഷം 40 കോടി രൂപയ്ക്കാണു കരാര്‍ ഏറ്റെടുത്തിരുന്നത് (5 വര്‍ഷത്തേക്ക് ആകെ 200 കോടിയുടെ കരാര്‍). പിന്നീടു പെപ്‌സി വന്നപ്പോള്‍ തുക ഇരട്ടിയായി.

ഓരോ വര്‍ഷവും 80 കോടി വീതം ബിസിസിഐക്ക് (5 വര്‍ഷത്തേക്കു 400 കോടി രൂപയുടെ കരാര്‍). പിന്നീടാണു 440 കോടി ഓരോ വര്‍ഷവും നല്‍കി വിവോ വന്നത്. എന്നാല്‍ വിവോ പോയതോടെ, 200 കോടിയെങ്കിലും ഈ സീസണില്‍ നല്‍കാന്‍ പറ്റുന്നവരെയാണു ബിസിസിഐ തേടുന്നത്.

വേദി യുഎയിലേക്കു മാറ്റുന്നതോടെ ടിക്കറ്റ് വരുമാനം ടീമുകള്‍ക്കു നഷ്ടമാകും. ഓരോ സീസണിലും 1520 കോടി രൂപ മാത്രം ടിക്കറ്റ് വില്‍പനയിലൂടെ ഫ്രാഞ്ചൈസികള്‍ക്കു കിട്ടിയിരുന്നതാണ്. ടിക്കറ്റ് വരുമാന നഷ്ടത്തിനു പകരമായി തുക നല്‍കില്ലെന്നാണു ബിസിസിഐ നിലപാട്. ഐപിഎല്‍ നടന്നില്ലെങ്കില്‍ ഒരു പൈസപോലും ടീമുകള്‍ക്കു ലഭിക്കുമായിരുന്നില്ലല്ലോ എന്നാണു ബിസിസിഐയുടെ മറുചോദ്യം.

Keywords: News, Mumbai, National, India, Sports, IPL, Cricket, Players, Sponsor, BCCI in search of new IPL sponsor

Post a Comment

Previous Post Next Post