Follow KVARTHA on Google news Follow Us!
ad

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു, സംസ്‌ക്കരിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല; പി പി ഇ കിറ്റ് ധരിച്ച് മൃതദേഹം സംസ്‌ക്കരിച്ച് ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍

കോവിഡ് ബാധിച്ച് സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ നാട്ടുകാര്‍ അനുവദിക്കാത്തതിനെ #കേരളാവാര്‍ത്തകള്‍ #കോവിഡ് #സംസ്‌ക്കാരം Natives defend the cremati
തിരുവനന്തപുരം: (www.kvartha.com 07.08.2020) കോവിഡ് ബാധിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ നാട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ് പി പി ഇ കിറ്റ് ധരിച്ച് മൃതദേഹം സംസ്‌ക്കരിച്ചു. കോവിഡ് ബാധിച്ച് മരിച്ച അഞ്ചുതെങ്ങ് പഞ്ചായത്ത് പരിധിയിലെ ജൂഡിയുടെ മൃതദേഹമാണ് നഗരസഭാ ചെയര്‍മാന്‍ സംസ്‌കരിച്ചത്. 
Pradeep
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ജൂഡി (68) മരിച്ചത്. പ്രദേശവാസികളുടെ എതിര്‍പ്പുകള്‍ക്കൊടുവിലാണ് താന്‍ ശവദാഹത്തിനുള്ള ചുമതല ഏറ്റെടുത്തതെന്ന് പ്രദീപ് പറഞ്ഞത്. ആര്‍ ടി ഒ യുടെ ഉത്തരവിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ നഗരസഭാ ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.

ആറ്റിങ്ങലിൽ നിന്ന് പത്ത് കിലോമീറ്ററിലധികം ദൂരമുണ്ട് അഞ്ചുതെങ്ങിലേക്ക്. അവിടെ നിന്ന് മൃതദേഹം എത്തിച്ചപ്പോള്‍ നാട്ടുകാര്‍ ആംബുലന്‍സ് തടഞ്ഞ് റോഡ് ഉപരോധിച്ചു. നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ രാജു, ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡിപിന്‍ ദാസ്, നഗരസഭാ സെക്രട്ടറി എസ് വിശ്വനാഥന്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നാട്ടുകാരോട് സംസാരിച്ചു. രമ്യതയിലെത്തിയെങ്കിലും മൃതശരീരം സംസ്‌കരിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. 

അങ്ങനെയാണ് ചെയര്‍മാന്‍ പി പി കിറ്റ് ധരിച്ച് ആ കര്‍ത്തവ്യം ഏറ്റെടുത്തത്. മൃതദേഹത്തിനോട് അനാദരവ് കാണിക്കുന്നത് ശരിയല്ലെന്നും മരിച്ച ഒരാളോട് ചെയ്യാവുന്ന ഏറ്റവും മാന്യമായ കര്‍മമാണ് സംസ്‌ക്കിക്കുക എന്നത്. അത് ബോധ്യമുള്ളതുകൊണ്ടാണ് ഈ ചുമതല ഏറ്റെടുത്തതെന്നും ചെയര്‍മാന്‍ അറിയിച്ചു.

നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ എസ് എസ് മനോജ്, സിദ്ദീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണം നടത്തിയ ശേഷം ക്രിമറ്റോറിയവും പരിസരവും അണുവിമുക്തമാക്കി.

Keywords: Natives defend the cremation of a COVID patient; Municipal Chairman cremates the body by wearing PPE kit, Attingal Municipality, Pradeep, Dead body, COVID, Cremation. Crematorium, Natives, Standing Committee, PPE kit, Anjuthengu.

Post a Comment