Follow KVARTHA on Google news Follow Us!
ad

'പെണ്ണും പൊന്നും' കേരള രാഷ്ട്രീയം കണ്ണ് തള്ളുന്നു; സമരവുമായി കോണ്‍ഗ്രസും ബി ജെ പിയും എല്‍ ഡി എഫില്‍ സി പി ഐയുടെ ശീതസമരവും

ഐ.ടി വകുപ്പ് ജീവനക്കാരിയായ സ്വപ്‌നാ സുരേഷ് സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രധാനപ്രതിയാവുകയും ഐ.ടി സെക്രട്ടറിയെ സര്‍ക്കാര്‍ നീക്കുകയും ചെയ്തതോടെ കേരള രാഷ്ട്രീയത്തെയും ഭരണവും വീണ്ടും ചൂട് പിടിക്കുന്നു UDF, BJT take Gold Smugling case as a political gain, Kerala politics, BJP, CPM, CPI, Congress, LDF, UDF, Swapna suresh, Chief Minister, K.Surendran, Aanavoor Nagappan #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 08.07.2020) ഐ.ടി വകുപ്പ് ജീവനക്കാരിയായ സ്വപ്‌നാ സുരേഷ് സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രധാനപ്രതിയാവുകയും ഐ ടി സെക്രട്ടറിയെ സര്‍ക്കാര്‍ നീക്കുകയും ചെയ്തതോടെ കേരള രാഷ്ട്രീയത്തെയും ഭരണവും വീണ്ടും ചൂട് പിടിക്കുന്നു. കേസിലെ പ്രതികള്‍ക്ക് നേതാക്കളും ഭരണത്തിലുള്ളവരുമായുള്ള ബന്ധം ആരോപിച്ചാണ് ഭരണപ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് സ്വപ്‌നയുമായി അടുപ്പമുണ്ടെന്ന വ്യാജദൃശ്യം പുറത്ത് വിട്ട ചാനലിനെതിരെ കേസ് എടുക്കുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാര്‍ട്ടികളെയും നേതാക്കളെയും കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്. അധോലോക - മാഫിയ സംഘങ്ങളുടെ കേന്ദ്രമായി ക്ലിഫ്ഹൗസ് മാറ്റിയ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് ബിജെപി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ്.

Gold Smuggling case



മുഖ്യമന്ത്രിയുടെ ഓഫീസ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്നും അപകടകരമായ സ്ഥിതിയാണെന്നും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊടുക്കുകയും കൊഫെപോസ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുന്നതോടൊപ്പം അന്താരാഷ്ട്ര മാനമുള്ളതിനാല്‍കേസ് റോയും എന്‍.ഐ.എയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെയും സരിതിന്റെയും സുഹൃത്ത് സന്ദീപ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ സുഹൃത്ത് ആണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഫെയിസ്ബുക്കിലൂടെ രംഗത്തെത്തി. ഇതിനെല്ലാം പുറമേ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന്റെ നീക്കങ്ങള്‍ വിലയിരുത്തുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപവുമായി സി.പി.ഐയും. അങ്ങനെ ഭരണകക്ഷിയിലും സ്വര്‍ണക്കടത്ത് കേസ് തലവേദന സൃഷ്ടിക്കുകയാണ്.


സ്പീക്കര്‍ക്കെതിരെ ജ്യോതികുമാര്‍ ചാമക്കാല രംഗത്തെത്തിയതോടെ പ്രതിരോധവുമായി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ഒളിവില്‍പ്പോയ സന്ദീപ് ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ എസ്.കെ.പി രമേശിന്റെ ജീവനക്കാരനാണെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന പ്രചാരണം ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്നത് അപലപനീയമാണ്. സന്ദീപിന്റെ ഫെയ്സ്ബുക്കില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം നില്‍ക്കുന്ന ചിത്രമുണ്ട്. എസ് കെ പി രമേശ് അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന സന്ദീപിനെ സിപിഎം പ്രവര്‍ത്തകനായി ചിത്രീകരിച്ച് അപവാദ പ്രചരണം നടത്താന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ഈ ഹീനമായ പ്രചാരവേല തള്ളിക്കളയണമെന്ന് ആനാവൂര്‍ അഭ്യര്‍ഥിച്ചു.


മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട്, കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം. ബുധനാഴ്ട ജില്ലാ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ധര്‍ണ്ണ നടന്നു. കോഴിക്കോട് ധര്‍ണ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. വെള്ളിയാഴ്ച പഞ്ചായത്തുതലത്തിലും ശനിയാഴ്ച വാര്‍ഡ് തലത്തിലും പ്രതിഷേധ പരിപാടികള്‍ നടത്തും. ഐ.ടി സെക്രട്ടറിയെ നീക്കയത് കൊണ്ട് മാത്രം കാര്യങ്ങള്‍ ക്ലച്ച് പിടിക്കില്ലെന്ന് സര്‍ക്കാരിനും സി.പി.എമ്മിനും അറിയാം. അതുകൊണ്ട് എയര്‍ ഇന്ത്യാ സ്റ്റാറ്റസില്‍ സ്വപ്‌നയ്ക്ക് ജോലി ശുപാര്‍ശചെയ്തത് ആര്? ഇവരുമായി അടുത്തബന്ധം ഉണ്ടായിരുന്ന കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ ആരൊക്കെ തുടങ്ങിയ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ആ വിവരങ്ങള്‍ കൂടി പുറത്ത് വരുമ്പോള്‍ ആരോപണ, പ്രത്യാരോപണങ്ങളുമായി കേരളരാഷ്ട്രീയം വീണ്ടും തിളച്ചുമറിയും.


Keywords: UDF, BJT take Gold Smugling case as a political gain, Kerala politics, BJP, CPM, CPI, Congress, LDF, UDF, Swapna suresh, Chief Minister, K.Surendran, Aanavoor Nagappan