Follow KVARTHA on Google news Follow Us!
ad

ആരോഗ്യ പ്രവര്‍ത്തനത്തോടൊപ്പം അല്പം സംഗീതവും; കോവിഡിനെതിരെ ജാഗ്രതയേകി എസ് എ ടി യിലെ ജീവനക്കാര്‍

കോവിഡ് വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്ന ഓരോ രോഗിയ്ക്കും Thiruvananthapuram, News, hospital, Song, Director, Patient, Treatment, Kerala,
തിരുവനന്തപുരം: (www.kvartha.com 30.07.2020) കോവിഡ് വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്ന ഓരോ രോഗിയ്ക്കും സാന്ത്വനമാകുന്നതിനൊപ്പം ജനങ്ങളെ ജാഗരൂകരാക്കാന്‍ അവര്‍ പാടുകയാണ്.

''ലോക രാജ്യത്തെങ്ങോ പൊങ്ങിയ കൊറോണ യെന്നൊരു വൈറസ് ഇന്ന് നാട്ടിലാകെ ഭീതി പരത്തി മരണമങ്ങനെ കൂടുന്നേ...'

എസ് എ ടി ആശുപത്രിയിലെ ജീവനക്കാരുടെ കലാ സംഘടനയായ 'സാരംഗി'ലെ കലാകാരന്മാര്‍ തയ്യാറാക്കിയ കൊറോണ വൈറസിനെക്കുറിച്ചുള്ള ഗാനങ്ങള്‍ ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ നെഞ്ചേറ്റിയിരിക്കുകയാണ്.

SAT hospital employees songs goes to viral, Thiruvananthapuram, News, Hospital, Song, Director, Patient, Treatment, Kerala

ആശുപത്രിയ്ക്കകത്ത് കോവിഡ് രോഗികള്‍ക്കായി വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്നതിനൊപ്പം ലോകമാകെ ഗ്രസിച്ച മഹാമാരിയ്‌ക്കെതിരെ സംഗീതത്തെ കൂട്ടുപിടിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ നടത്തുന്ന വേറിട്ട മാര്‍ഗവും ഇന്ന് ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

ഗ്രേഡ് വണ്‍ അറ്റന്‍ഡറായ എം എന്‍ ഗീത രചിച്ച് സൂപ്രണ്ട് ഓഫീസ് ജീവനക്കാരന്‍ ജോമി ജോണ്‍ സംഗീത സംവിധാനം നിര്‍വഹിച്ച മൂന്നു ഗാനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെയും എസ് എ ടി യിലെ ഡിജിറ്റല്‍ ബ്രോഡ് കാസ്റ്റിംഗ് സംവിധാനം വഴിയും വന്‍പ്രചാരം നേടിയിരിക്കുന്നത്. ജോമിജോണ്‍, ജോയ് സി പള്ളിത്തറ, സുധാകുമാരി, സരിതാവിനോദ്, സന്ധ്യാ രാജീവ് എന്നിവരാണ് പാടിയിരിക്കുന്നത്.

ജീവനക്കാര്‍ ജോലിയ്ക്കിടയില്‍ നേരിടുന്ന മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും ജീവനക്കാരുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതിനും ലക്ഷ്യമിട്ട് അഞ്ചു വര്‍ഷം മുമ്പാണ് ഈ കലാവേദിക്ക് തുടക്കമിട്ടത്. എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാര്‍ (പ്രസിഡന്റ് ) ഡോ എം ഐ ഗീത (ചെയര്‍പേഴ്‌സണ്‍), സുധാകുമാരി (സെക്രട്ടറി) എന്നിവരാണ് സാരംഗിന്റെ ഭാരവാഹികള്‍.

പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി ജോയ് സി പള്ളിത്തറ, സവിതാദേവി എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരാണ്. കൂടാതെ 16 അംഗ കാര്യനിര്‍വഹണ സമിതിയും നിലവിലുണ്ട്

Keywords: SAT hospital employees songs goes to viral, Thiruvananthapuram, News, Hospital, Song, Director, Patient, Treatment, Kerala.