Follow KVARTHA on Google news Follow Us!
ad

കോവിഡ് പോസിറ്റീവായതോടെ ഗര്‍ഭിണിയായ യുവതിയെ സ്വകാര്യആശുപത്രി പറഞ്ഞുവിട്ടു; പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉയര്‍ന്നിട്ടും കരുണ കാട്ടിയില്ല

ഗര്‍ഭിണിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രി അധികൃതര്‍ അഡ്മിറ്റ് ചെയ്യാതെ Private hospital from the state capital turns away a pregnant women, when her Covid-19 test becomes positive, Pregnant Woman, Covid-19, Private Hospital, ESI, CFLTC, GH, Fort Hospital, SAT, Health Department, OP #കേരളാവാര്‍ത്തകള്‍ #കോവിഡ് #സ്വകാര്യആശുപത്രി Private hos
തിരുവനന്തപുരം: (www.kvartha.com 31.07.2020) ഗര്‍ഭിണിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രി അധികൃതര്‍ അഡ്മിറ്റ് ചെയ്യാതെ പറഞ്ഞുവിട്ടു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിട്ടും ആശുപത്രി അധികൃതര്‍ കരുണ കാട്ടിയില്ലെന്ന് യുവതി പറഞ്ഞു. ഗര്‍ഭിണിയായ കാലം മുതല്‍ യുവതി ഈ ആശുപത്രിയിലാണ് പരിശോധന നടത്തിയിരുന്നത്.

തലസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളും ഇത്തരത്തില്‍ രോഗികളോട് ദയയില്ലാതെ പെരുമാറുന്നതായി നിരവധി പരാതികള്‍ ഉയരുന്നുണ്ട്. കോവിഡ് പോസിറ്റീവായ ഗര്‍ഭിണികളെ എസ്എടിയിലേക്കോ ഫോര്‍ട്ട് ആശുപത്രിയിലേക്കോ ആണ് റഫര്‍ ചെയ്യേണ്ടത്. ജില്ലയില്‍ കോവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികളെ ചികിത്സിക്കുന്ന രണ്ട് സര്‍ക്കാര്‍ ആശുപത്രികളാണിത്.

Private hospital from the state capital turns away a pregnant women, when her  Covid-19 test becomes positive, Pregnant Woman, Covid-19, Private Hospital, ESI, CFLTC, GH, Fort Hospital, SAT, Health Department, OP

' അഡ്മിറ്റ് ചെയ്യണമെന്ന് കാല് പിടിച്ച് യാചിച്ചിട്ടും സ്വകാര്യ ആശുപത്രി അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും യുവതി പറഞ്ഞു. അവസാനം എസ്.എ.ടിയിലേക്ക് റഫര്‍ ചെയ്തു. അവിടെ പേവാര്‍ഡ് ലഭിച്ചെങ്കിലും മതിയായ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. 20 ഗര്‍ഭിണികളുള്ള വാര്‍ഡില്‍ പൊതു കക്കൂസാണ് ഉണ്ടായിരുന്നത്. ചിലരുടെ കൂടെ കൂട്ടിരിപ്പുകാരും ഉണ്ടായിരുന്നു. അതോടെ മറ്റ് പല ആശുപത്രി അധികൃതരെയും വിളിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ഒരിടത്ത് അഡ്മിറ്റ് ചെയ്യാമെന്ന് പറഞ്ഞതോടെയാണ് ആശ്വാസമായതെന്നും' യുവതി പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. ഗര്‍ഭിണികള്‍ക്ക് പ്രത്യേകം കോവിഡ് ചികിത്സാ സൗകര്യം ഒരുക്കാന്‍ അധികൃതര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ മുന്നോട്ട് വരേണ്ട സമയമാണ്. ആറ് മാസമായി സര്‍ക്കാര്‍ ആശുപത്രികള്‍ മഹാമാരിക്കെതിരെ പോരാട്ടം നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിര്‍ഭാഗ്യവശാല്‍ ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളും കോവിഡ് രോഗികളെ ചികിത്സിക്കാന്‍ തയ്യാറാകാതെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. കോവിഡ് രോഗികള്‍ക്കായി പ്രത്യേകം വാര്‍ഡും കിടക്കകളും

ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം ആശുപത്രികളും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടില്ല. അഡ്മിറ്റ് ചെയ്ത രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സിക്കാമെന്നാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ മറുപടി പറയുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗലക്ഷണമില്ലാതെ പോസിറ്റീവായ ഗര്‍ഭിണികളെയും ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ള ഗര്‍ഭിണികളെയും അഡ്മിറ്റ് ചെയ്യാന്‍ ഗവ. ഫോര്‍ട്ട് ആശുപത്രിയില്‍ 20 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് മുക്തരാകാന്‍ കൂടുതല്‍ സമയം എടുക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ക്ക് നല്ല ശ്രദ്ധയും പരിചരണവും നല്‍കണം അതിന് ഇപ്പോഴുള്ളതില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്നും ഫോര്‍ട്ട് ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കായി കൂടുതല്‍ കിടക്കകള്‍ സജ്ജികരിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയെ കോവിഡ് സെന്ററായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. അതിനാല്‍ കോവിഡ് അല്ലാത്ത രോഗികള്‍ക്ക് ഒ.പിയിലും ഐ പിയിലും പ്രവേശനം ഉണ്ടായിരിക്കില്ല.

ഔദ്യോഗിക പ്രഖ്യാപനം വന്ന് കഴിഞ്ഞാല്‍ ജനറല്‍  ആശുപത്രിയിലെ 750 കിടക്കകളും കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കും. അതില്‍ 200 കിടക്കകള്‍ ഗര്‍ഭിണികളായ കോവിഡ് രോഗികള്‍ക്കായി മാറ്റിയ്ക്കുമെന്ന് ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെയും ചെറിയ ലക്ഷണമുള്ളവരെയും വീട്ടില്‍ പരിചരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രി സിഎഫ്എല്‍ടിസി ആക്കി. ഹോം ചികിത്സയിലേക്ക് പുരുഷന്‍മാരായ രോഗികളെ ആക്കാനാണ് ഉദ്ദേശിക്കുന്നത്. അപ്പോള്‍ സി എഫ്എല്‍ടിസികള്‍ കോവിഡ് ഉണ്ടെന്ന് സംശയിക്കുന്ന ഗര്‍ഭിണികളെ പരിചരിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.


Keywords: Private hospital from the state capital turns away a pregnant women, when her  Covid-19 test becomes positive, Pregnant Woman, Covid-19, Private Hospital, ESI, CFLTC, GH, Fort Hospital, SAT, Health Department, OP