Follow KVARTHA on Google news Follow Us!
ad

കൊല്ലപ്പെടുന്നതിന് മുമ്പ് പൊലീസുകാരന്‍ കൈയില്‍ രേഖപ്പെടുത്തിയ നമ്പര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനിടെ തെളിവായി; ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളും പിടിയില്‍

ഹരിയാനയിലെ സോനിപത്ത് ജില്ലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. News, National, Police, Attack, Killed, Death, Drunkards, Case, Accused, Haryana, Postmortem, Heroic Haryana Cop Left Clue To Identity Of Accused Before He Was Killed #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ 
ഛണ്ഡിഗഢ്: (www.kvartha.com 07.07.2020) ഹരിയാനയിലെ സോനിപത്ത് ജില്ലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെടുന്നതിന് മുമ്പ് പൊലീസുകാരന്‍ കൈയില്‍ രേഖപ്പെടുത്തിയ നമ്പര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനിടെ കണ്ടെത്തയിതാണ് നിര്‍ണായക തെളിവായത്. കേസില്‍ ആറ് പ്രതികളാണുണ്ടായിരുന്നത്. ഒരാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

News, National, Police, Attack, Killed, Death, Drunkards, Case, Accused, Haryana, Postmortem, Heroic Haryana Cop Left Clue To Identity Of Accused Before He Was Killed

കൊല്ലപ്പെട്ട പൊലീസുകാരില്‍ ഒരാളായ രവീന്ദര്‍ സിങാണ് (28) മരണപ്പെടുന്നതിന് തൊട്ടുമുമ്പ് തന്റെ കൈയില്‍ പ്രതികള്‍ സഞ്ചരിച്ച വണ്ടിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയത്. ഈ തെളിവാണ് കേസില്‍ വഴിത്തിരിവായത്. പ്രതികളെ തിരിച്ചറിയാന്‍ ദുഷ്‌കരമായിരുന്ന സാഹചര്യത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ അന്വേഷണ സംഘത്തിന് ഈ നമ്പര്‍ ഉപകാരമായി.

പോസ്റ്റ്‌മോര്‍ട്ടത്തിനിടെയാണ് രവീന്ദ്രര്‍ സിങിന്റെ കൈയില്‍ അടയാളപ്പെടുത്തിയ നമ്പര്‍ ശ്രദ്ധിയില്‍പ്പെട്ടത്. ഇക്കാര്യം പൊലീസിനെ അറിയിച്ചതോടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ വളരെ വേഗത്തില്‍ പ്രതികളെ കണ്ടെത്താനും സാധിച്ചു.

ധീരനായ കോണ്‍സ്റ്റബിള്‍ രവീന്ദര്‍ സിങ് അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്പ് കാണിച്ചുതന്നത് അടിസ്ഥാനപരമായുള്ള പൊലീസിന്റെ കഴിവാണ്. അദ്ദേഹം കൈയില്‍ അടയാളപ്പെടുത്തിയ വാഹന നമ്പര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനിടെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും ഹരിയാന പൊലീസ് മേധാവി മനോജ് യാദവ വ്യക്തമാക്കി. മരണാനന്തര പൊലീസ് മെഡലിന് രവീന്ദര്‍ സിങിനെ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡ്യൂട്ടിക്കിടെ രവീന്ദ്രര്‍ സിങും കാപ്താന്‍ സിങും കൊല്ലപ്പെട്ടത്. കര്‍ഫ്യൂ മേഖലയായ ബുട്ടന പോലിസ് സ്റ്റേഷന് സമീപമുള്ള സോനിപത്-ജിന്ദ് റോഡില്‍ കാറിലിരുന്ന് മദ്യപിച്ചിരുന്ന സംഘത്തെ ഇരുവരും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
   
Keywords: News, National, Police, Attack, Killed, Death, Drunkards, Case, Accused, Haryana, Postmortem, Heroic Haryana Cop Left Clue To Identity Of Accused Before He Was Killed