പൊലീസ് വലവിരിക്കും മുമ്പ് സ്വപ്നയെ എന്‍.ഐ.എ പൊക്കി

പൊലീസ് വലവിരിക്കും മുമ്പ് സ്വപ്നയെ എന്‍.ഐ.എ പൊക്കി

ബാംഗ്ലൂര്‍: (www.kvartha.com 11.07.2020) സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷും സന്ദീപും ബാംഗ്ലൂരില്‍ അറസ്റ്റിലായി. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ഇരുവരെയും കൊച്ചിയിലെത്തിക്കും. അറസ്റ്റ്‌ കസ്റ്റംസ് സ്ഥിരീകരിച്ചു. കസ്റ്റംസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങും. സ്വപ്‌നയും സരിത്തും സ്വര്‍ണം സന്ദീപിന് വിറ്റെന്നാണ് അറിയുന്നത്. ഇവരെ രക്ഷപെടാന്‍ സഹായിച്ചത് ആരാണെന്നും അന്വേഷിക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഒരു ഐ.എ.എസുകാരനും പ്രതികളെ സഹായിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ വെള്ളിയാഴ്ച കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ പിടികൂടുന്നതിന് കേരള പോലീസ് പ്രത്യേക സംഘത്തിന് വെള്ളിയാഴ്ച രൂപം നല്‍കിയിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇത് സംബന്ധിച്ച് വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തിന് രൂപം നല്‍കിയിരുന്നു.

സംസ്ഥാനത്തെവിടെയും ഏതുരീതിയിലുമുള്ള അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് അനുമതി നല്‍കിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. കേസില്‍ ആരോപണവിധേയരായവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കസ്റ്റംസ് അധികൃതരില്‍ നിന്ന് ഇമെയിലായി അപേക്ഷ ലഭിച്ചത്


Keywords: Kerala, Thiruvananthapuram, News, Gold, Case, Trending, gold smuggling case; swapna suresh arrested
ad