കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി; പിടിയിലായത് കാസര്‍കോട് സ്വദേശി

കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി; പിടിയിലായത് കാസര്‍കോട് സ്വദേശി

കണ്ണൂര്‍: (www.kvartha.com 13.07.2020) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടുന്നത്. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ ഇതിന് ഏതാണ്ട് 27 ലക്ഷം ഇന്ത്യന്‍ രൂപ വില വരും. അതേസമയം, ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാത്രം ഒരു കോടി ഇരുപത് ലക്ഷത്തിന്റെ സ്വര്‍ണം 7 പേരില്‍ നിന്നായി പിടികൂടിയിരുന്നു. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെല്‍റ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. നാദാപുരം, കാസര്‍കോട് സ്വദേശികളാണ് ഞായറാഴ്ച പിടിയിലായത്. ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഇതിന്റെ തുടര്‍ പരിശോധനകളുടെ ഭാഗമായാണ് വീണ്ടും സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്
Kannur, Kannur Airport, News, Kerala, Gold, Seized, kasaragod,  Gold seized from Kannur airport


Keywords: Kannur, Kannur Airport, News, Kerala, Gold, Seized, kasaragod,  Gold seized from Kannur airport
ad