Follow KVARTHA on Google news Follow Us!
ad

ഇടപ്പള്ളി ലുലു മാളിലെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; വാര്‍ത്തയുടെ സത്യാവസ്ഥ വിവരിച്ച് അധികൃതര്‍

ഇടപ്പള്ളി ലുലു മാളിലെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി സോഷ്യല്‍Kochi, Business, Social Network, Fake, Health, Health & Fitness, Media, Kerala,
കൊച്ചി: (www.kvartha.com 05.07.2020) ഇടപ്പള്ളി ലുലു മാളിലെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം. ഇതിനെതിരെ അധികൃതര്‍ രംഗത്തെത്തി.

ഇടപ്പള്ളി ലുലു മാളിലെ ജീവനക്കാര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചുവെന്നുളള രീതിയില്‍ ജനങ്ങളെ പരിഭ്രാന്തിപരത്തി പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ലോകോത്തര സുരക്ഷ ഉപകരണങ്ങള്‍ സ്ഥാപിച്ച് അതിലൂടെ പരിശോധിച്ചശേഷമാണ് ആളുകളെ ലുലു മാളിലേക്ക് പ്രവേശിപ്പിക്കുന്നത്.


ഇത്തരത്തില്‍ രോഗ സ്ഥിരീകരണം ഉണ്ടായാല്‍ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടുവും ലുലുമാള്‍ അധികൃതരും പ്രമുഖ വാര്‍ത്ത- ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളെ ഇക്കാര്യം അറിക്കുന്നതാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ലുലുമാള്‍ അധികൃതര്‍ പറഞ്ഞു.

Keywords: Fake news against Edapally Lulu Mall, Kochi, Business, Social Network, Fake, Health, Health & Fitness, Media, Kerala.