Follow KVARTHA on Google news Follow Us!
ad

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ദുബൈ വിസിറ്റിംഗ് വിസ നല്‍കിത്തുടങ്ങി

ജി ഡി ആര്‍ എഫ് എ വഴി നല്‍കിയ വിസിറ്റിംഗ് വിസ അപേക്ഷകള്‍ക്കെല്ലാം അനുമതി കിട്ടിയെന്നും ഒരു രാജ്യക്കാരെ പോലും ഒഴിവാക്കിയിട്ടില്ലെന്നും ഒരു ട്രാവല്‍ ഏജന്‍സ് പറഞ്ഞു. Dubai starts issuing visit visas to more nationalities #ദുബൈ #അറബ് ലോകം #വിസ
ദുബൈ: (www.kvartha.com 30.07.2020) കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന വിസിറ്റിംഗ് വിസ റദ്ദാക്കല്‍ നടപടി ദുബൈ അവസാനിപ്പിച്ചു. ബുധനാഴ്ച മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏതാണ്ടെല്ലാ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങി. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ദുബൈ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ) ആണ് വിസ നല്‍കുന്നത്. ട്രാവല്‍ ഏജന്റ്മാരും അമീര്‍ സെന്ററും ഇക്കാര്യം സ്ഥിരീകരിച്ചു.

Dubai

റസിഡന്‍സി, വിസിറ്റിംഗ് വിസകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയായി അമീര്‍ കേന്ദ്രത്തിലെ ഉപഭോക്തൃ കേന്ദ്രത്തിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ എല്ലാ രാജ്യത്തെ പൗരന്‍മാരുടെയും അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും അനുമതി നല്‍കാന്‍ കുറച്ച് സമയം എടുക്കുമെന്നും മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു. ടൂറിസം വിസയ്ക്ക് ടൂറിസം ഏജന്‍സികള്‍ വഴി വേണം അപേക്ഷ നല്‍കാനെന്നും അദ്ദേഹം പറഞ്ഞു. ഈദ് ആഘോഷങ്ങള്‍ക്കായി ഓഫീസ് അടയ്ക്കുമെന്നും തിങ്കളാഴ്ചയേ ഇനി പ്രവര്‍ത്തിക്കൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജി ഡി ആര്‍ എഫ് എ വഴി നല്‍കിയ വിസിറ്റിംഗ് വിസ അപേക്ഷകള്‍ക്കെല്ലാം അനുമതി കിട്ടിയെന്നും ഒരു രാജ്യക്കാരെ പോലും ഒഴിവാക്കിയിട്ടില്ലെന്നും ഒരു ട്രാവല്‍ ഏജന്‍സ് പറഞ്ഞു. ഞങ്ങള്‍ 12 ടൂറിസ്റ്റ് വിസകള്‍ക്കാണ് അപേക്ഷ നല്‍കിയത്. എല്ലാത്തിനും അനുമതി ലഭിച്ചെന്ന് ഇന്റര്‍നാഷണല്‍ ട്രാവല്‍ സർവീസ് മാനേജര്‍ ലക്ഷ്മി ആനന്ദ് പറഞ്ഞു. ദുബയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നോ എന്ന് അന്വേഷിച്ച് മിക്ക രാജ്യങ്ങളില്‍ നിന്നും അന്വേഷണം വരുന്നുണ്ടെന്നും ബുധനാഴ്ച ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഉള്ളവരുടെ അപേക്ഷ നല്‍കിയെന്നും എല്ലാത്തിനും അനുമതി ലഭിച്ചെന്നും ജോനാ ട്രാവല്‍സിലെ ജുബിന്‍ മാത്യൂ പറഞ്ഞു. വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കാമെന്നും പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കണമെന്നും അറിയിച്ച് ഡിനാറ്റാ വിസാ സര്‍വ്വീസില്‍ നിന്ന് സന്ദേശം ലഭിച്ചതായും ജുബിന്‍ മാത്യു പറഞ്ഞു.

യു എ ഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള പലരുടെയും മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ നാട്ടിലാണ്. അവരെ വിസിറ്റിംഗ് വിസയിലൂടെ തിരികെ കൊണ്ടുവരാമല്ലോ എന്ന സന്തോഷത്തിലാണ് അവരെല്ലാം. ദുബയില്‍ താമസിക്കുന്ന സുനീതി അമ്മയെ തന്റെ അടുക്കലേക്ക് കൊണ്ടുവരുന്നതിനാണ് വിസിറ്റംഗ് വിസയ്ക്ക് അപേക്ഷിച്ചത്. അനുമതി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. മാസങ്ങളായി വിമാന സര്‍വ്വീസ് ആരംഭിക്കുന്നത് കാത്തിരിക്കുകയായിരുന്നെന്നും സുനീതി പറഞ്ഞു.

മാസങ്ങളായി ഭാര്യയും മകളും ഇന്ത്യയിലാണ്. വിസിറ്റംഗ് വിസ നല്‍കാനുള്ള തീരുമാനം ഏറെ സന്തോഷം നല്‍കുന്നെന്ന് വിനോദ് എന്നയാള്‍ പ്രതികരിച്ചു. തന്റെ മകള്‍ക്ക് യു എ ഇ വിസ ഇല്ലാത്തതിനാല്‍ അവള്‍ക്ക് വരാന്‍ കഴിയില്ലായിരുന്നു. റസിഡന്‍സ് വിസയുള്ള ഭാര്യ നാട്ടില്‍പെട്ടുപോയി. ഇപ്പോള്‍ രണ്ട് പേര്‍ക്കും വരാനാകും എന്നത് ഇരട്ടി സന്തോഷമാണെന്നും വിനോദ് പറഞ്ഞു.


Keywords: Dubai starts issuing visit visas to more nationalities, including Indians, Dubai, Visit visa, UAE, Travel agent, INDIA, Pakistan, Bangladesh, Resident visa, Eid break, Family.