Follow KVARTHA on Google news Follow Us!
ad

കൊടുവള്ളിയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ റെയ്ഡ്, പരിശോധന വള്ളിക്കാട് ഷാഫി ഹാജിയുടെ വീട്ടില്‍

വടക്കന്‍ കേരളത്തിലെ സ്വര്‍ണവില്‍പ്പനയുടെ കേന്ദ്രമായ Kozhikode, News, Smuggling, Raid, Customs, Business Man, Kerala,
കൊടുവള്ളി: (www.kvartha.com 09.07.2020) വടക്കന്‍ കേരളത്തിലെ സ്വര്‍ണവില്‍പ്പനയുടെ കേന്ദ്രമായ കൊടുവള്ളിയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ റെയ്ഡ്. കോഴിക്കോട്ടെ ഒരു ബിസിനസ്സുകാരനായ വള്ളിക്കാട് ഷാഫി ഹാജിയുടെ വീട്ടിലാണ് കസ്റ്റംസ് മിന്നല്‍ പരിശോധന നടത്തുന്നത്. ഇയാളുടെ മകന് സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കപ്പെടുന്ന സന്ദീപ് നായരുമായി ബന്ധമുണ്ടെന്ന സൂചനകള്‍ കിട്ടിയതിനെത്തുടര്‍ന്നാണ് ഇവിടെ റെയ്ഡ് നടത്തുന്നത്.

കോഴിക്കോട്ടെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിരവധി കടമുറികളും സ്ഥാപനങ്ങളും സ്വന്തമായുള്ള ആളാണ് ഈ വള്ളിക്കാട് ഷാഫി ഹാജിയുടെ മകന്‍.

Customs raid and inspections on gold smuggling at Koduvally, Kozhikode, News, Smuggling, Raid, Customs, Business Man, Kerala.

പുലര്‍ച്ചെ മുതലാണ് ഷാഫി ഹാജിയുടെ വീട്ടില്‍ റെയ്ഡ് തുടങ്ങിയത്. കൊടുവള്ളിയിലെ അനധികൃത സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചില ഇടനിലക്കാരുമായി ഷാഫി ഹാജിയുടെ മകന് ബന്ധമുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

Keywords: Customs raid and inspections on gold smuggling at Koduvally, Kozhikode, News, Smuggling, Raid, Customs, Business Man, Kerala.