Follow KVARTHA on Google news Follow Us!
ad

റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് പരിശോധന ഉറപ്പാക്കും

റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് പരിശോധന ഉറപ്പാക്കുമെന്ന് Thiruvananthapuram, News, KSRTC, Chief Minister, Pinarayi vijayan, Railway, Health, Health & Fitness, Kerala,
തിരുവനന്തപുരം: (www.kvartha.com 13.07.2020) റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് പരിശോധന ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസി ബസുകള്‍ ട്രിപ്പുകള്‍ അവസാനിക്കുമ്പോള്‍ അണുവിമുക്തമാക്കുമെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ക്രമീകരണം ചര്‍ച്ച ചെയ്തു തീരുമാനിക്കും.

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കു ശേഷം കേരളത്തിലെത്തിയത് 5,60,234 പേരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3,49,610 പേര്‍ വന്നു. വിദേശത്തു നിന്നു വന്നവര്‍ 2,10,624 ആണ്. വന്നവരില്‍ 62.4 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്.

Covid will ensure inspection for ration traders, Thiruvananthapuram, News, KSRTC, Chief Minister, Pinarayi vijayan, Railway, Health, Health & Fitness, Kerala

അവരില്‍ 64.44 ശതമാനം ആളുകളും റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നാണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 65.11 ശതമാനം പേരാണ് റോഡ് വഴി കേരളത്തില്‍ എത്തിയത്. 19.7 ശതമാനം പേര്‍ വിമാനമാര്‍ഗവും 14.43 ശതമാനം പേര്‍ റെയില്‍വേ വഴിയും എത്തി. 54 രാജ്യങ്ങളില്‍നിന്നായി 1187 വിമാനങ്ങളാണ് ഇതുവരെ വന്നത്.

മാസ്‌ക് ധരിക്കാത്ത 5776 സംഭവങ്ങള്‍ സംസ്ഥാനത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 7 പേര്‍ക്കെതിരെ തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു.

Keywords: Covid will ensure inspection for ration traders, Thiruvananthapuram, News, KSRTC, Chief Minister, Pinarayi vijayan, Railway, Health, Health & Fitness, Kerala.