ഓര്‍ഡര്‍ ചെയ്ത ഒഎല്‍ഇഡി സ്‌ക്രീനുകള്‍ വാങ്ങിയില്ല; സാംസങ്ങിന് നൂറുകോടി ഡോളറിന്റെ നഷ്ടപരിഹാരം നല്‍കി ആപ്പിള്‍

ഓര്‍ഡര്‍ ചെയ്ത ഒഎല്‍ഇഡി സ്‌ക്രീനുകള്‍ വാങ്ങിയില്ല; സാംസങ്ങിന് നൂറുകോടി ഡോളറിന്റെ നഷ്ടപരിഹാരം നല്‍കി ആപ്പിള്‍

വാഷിങ്ടണ്‍: (www.kvartha.com 15.07.2020) സാംസങ്ങിന് ആപ്പിള്‍ നൂറുകോടിയോളം ഡോളറിന്റെ നഷ്ടപരിഹാരം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ഓര്‍ഡര്‍ ചെയ്ത ഒഎല്‍ഇഡി (ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ്) സ്‌ക്രീനുകള്‍ വാങ്ങാത്തതിനാണ് നഷ്ടപരിഹാരം നല്‍കിയത്.

News, World, Washington, Apple, Technology, Business, Compensation, Finance, Apple paid about one million as penalty to Samsung

സാംസങ്ങില്‍നിന്ന് ആപ്പിള്‍ നേരത്തെ ഒഎല്‍ഇഡി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇത് വാങ്ങുന്നതില്‍ ആപ്പിള്‍ വീഴ്ച വരുത്തി. ഇതാണ് 95 കോടി ഡോളര്‍ സാംസങ്ങിന് നഷ്ടപരിഹാരമായി നല്‍കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായതെന്നാണ് വിവരം. ഒഎല്‍ഇഡി സ്‌ക്രീനുകള്‍ക്കായി ആപ്പിള്‍ സാംസങ്ങിനെയാണ് ആശ്രയിച്ചിരുന്നത്.

ലോകത്ത് ആകെ നിര്‍മിക്കുന്ന ഒഎല്‍ഇഡി സ്‌ക്രീനുകളില്‍ നാല്‍പ്പത് ശതമാനവും സാംസങ്ങിന്റേതാണ്.

Keywords: News, World, Washington, Apple, Technology, Business, Compensation, Finance, Apple paid about one million as penalty to Samsung
ad