Follow KVARTHA on Google news Follow Us!
ad

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടല്‍ സിനിമയാകുന്നു

ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ സംഘര്‍ഷത്തിനിടെ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികരുടെ ത്യാഗത്തെക്കുറിച്ച് സിനിമ വരുന്നു. അജയ് ദേവ്ഗണ്‍ ആണ് ഇക്കാര്യം News, National, India, Mumbai, Story, Film, Cinema, Bollywood, Entertainment, Ajay Devgn announces film on India-China clash in Galwan Valley #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ 
മുംബൈ: (www.kvartha.com 05.07.2020) ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ സംഘര്‍ഷത്തിനിടെ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികരുടെ ത്യാഗത്തെക്കുറിച്ച് സിനിമ വരുന്നു. അജയ് ദേവ്ഗണ്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൈനയുമായുള്ള സംഘര്‍ഷത്തില്‍ വീരമൃത്യു വരിക്കേണ്ടി വന്ന സൈനികരുടെ ത്യാഗത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

വലിയ ക്യാന്‍വാസിലുള്ള ഒരു ചിത്രമായിരിക്കും ഇത്. അജയ് ദേവ്ഗണ്‍ ഫിലിംസും സെലക്റ്റ് മീഡിയ ഹോള്‍ഡിംഗ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അജയ് ദേവ്ഗണ്‍ അറിയിച്ചിട്ടില്ല. കാസ്റ്റിങ്ങുള്‍പ്പെടെയുള്ള ജോലികള്‍ അന്തിമഘട്ടത്തിലാണ്. അജയ് ദേവ്ഗണ്‍ സിനിമയില്‍ അഭിനയിക്കുമോയെന്ന കാര്യം വ്യക്തമായിട്ടില്ല.

News, National, India, Mumbai, Story, Film, Cinema, Bollywood, Entertainment, Ajay Devgn announces film on India-China clash in Galwan Valley

ജൂണ്‍ 15-ന് ആണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്.

Keywords: News, National, India, Mumbai, Story, Film, Cinema, Bollywood, Entertainment, Ajay Devgn announces film on India-China clash in Galwan Valley