Follow KVARTHA on Google news Follow Us!
ad

ഞാന്‍ എന്തുകൊണ്ട് മുസ്ലിമായി; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി യുവന്‍ ശങ്കര്‍രാജ

താന്‍ എന്തുകൊണ്ട് മുസ്ലിമായി എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി യു National, News, Religion, Islam, Instagram, Wife, Music Director, Yuvan Shankar Raja, Convert, Quran, Quran in Mobile.
ചെന്നൈ: (www.kvartha.com 09.06.2020) താന്‍ എന്തുകൊണ്ട് മുസ്ലിമായി എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി യുവന്‍ ശങ്കര്‍രാജ രംഗത്ത്. ഇഴയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍രാജ ഇസ്ലാം മതം സ്വീകരിച്ചത് കുറേ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്ന അരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ എന്തുകൊണ്ട് ഇസ്ലാം മതം സ്വീകരിച്ചു എന്ന കാര്യം യുവന്‍ ശങ്കര്‍ തന്നെ പറഞ്ഞിരിക്കുകയാണ്. താന്‍ 2014 ലില്‍ തന്നെ ഇസ്ലാം മതം സ്വീകരിച്ച് അബ്ദുല്‍ ഖാലിക്ക് എന്ന നാമം സ്വീകരുച്ചിരുന്നെന്ന് യുവന്‍ ശങ്കര്‍രാജ പറയുന്നു. ഭാര്യ സാഫ്‌റൂണിന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് യുവന്‍ ശങ്കര്‍രാജ ഇക്കാര്യം വ്യക്തമാക്കിയത്.



ശങ്കര്‍രാജയുടെ വാക്കുകള്‍

ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചതിനു പിന്നിലുള്ള കാരണമെന്താണെന്ന് നിരവധി പേര്‍ ചോദിക്കുന്നു. അതില്‍ ഒരു കാര്യം മാത്രമായി എനിക്ക് ചൂണ്ടിക്കാണിക്കാനാവില്ല, കാരണം അതൊരു യാത്രയായിരുന്നു. ഞാന്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുമ്പ്, ലോകാവസാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്ന സമയത്ത്, എന്റെ അമ്മ ജീവിച്ചിരുന്ന സമയമത്ത് ഇസ്ലാം മതത്തില്‍ എന്താണ് ഇതിനെക്കുറിച്ചെല്ലാം പറഞ്ഞിരിക്കുന്നതെന്ന് പഠിക്കുകയായിരുന്നു ഞാന്‍. കാരണം ഞാന്‍ പഠിച്ചിരുന്നത് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു. അതായിരുന്നു തുടക്കം.

ഞാനിവിടെ സത്യം തുറന്നു പറയുകയാണ് എനിക്കത് കഠിനമായാണ് അനുഭവപ്പെട്ടത്. പിന്നീട് എന്റെ അമ്മ മരിച്ച സമയത്ത്, എന്റെ ഒരു സുഹൃത്ത് മക്കയില്‍ നിന്നും ഒരു നിസ്‌കാരപ്പായ കൊണ്ടുവന്നു നല്‍കി. എപ്പോഴൊക്കെ മനസിനു ഭാരമനുഭവപ്പെടുന്നുവോ അപ്പോഴെല്ലാം ആ പായ വിരിച്ച് അതിലിരിക്കാന്‍ സുഹൃത്ത് ആവശ്യപ്പെട്ടു.

ഒരിക്കല്‍ എന്റെ ഒരു കസിന്‍ വീട്ടില്‍ വരികയും അമ്മയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അപ്പോള്‍ എനിക്കു വല്ലാത്ത മനോവിഷമം തോന്നി. എന്റെ മുഖം കഴുകുമ്പോള്‍ യഥാര്‍ഥത്തില്‍ ഞാന്‍ കരയുകയായിരുന്നു. അതുവരെ ആ നിസ്‌കാരപ്പായയെകുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. അന്ന് എന്റെ മുറിയില്‍ കയറിയപ്പോള്‍ ഞാന്‍ ആദ്യം കണ്ടത് ആ പായയാണ്.

ഞാന്‍ നിസ്‌കാരപ്പായ വിരിച്ച് അതിലിരുന്നു. എന്റെ അമ്മയെ നഷ്ടപ്പെട്ടതിന്റെ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാനപ്പോള്‍. എന്റെ നെറ്റി പായയില്‍ മുട്ടിയപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു 'എന്റെ പാപങ്ങള്‍ പൊറുക്കണേ അള്ളാ' എന്ന്. അതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. ആ രാത്രി ഞാന്‍ എന്റെ ഫോണില്‍ ഖുറാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. അന്ന് എനിക്കതു കഠിനമായി അനുഭവപ്പെട്ടുവെങ്കിലും പിന്നീട് ഞാനതിനെ ഇഷ്ടപ്പെട്ടു. വിശ്വത്തിന്റെ സൃഷ്ടാവ് വിശുദ്ധ ഗ്രന്ഥങ്ങളിലൂടെ ആളുകളുമായി സംസാരിക്കുമ്പോള്‍ അത് കഠിനമായി തന്നെ അനുഭവപ്പെടേണ്ടതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കാരണം നമുക്കറിയാത്ത എത്രയോ കാര്യങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്'

ഇഴയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍രാജ മതം മാറിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. നിര്‍ബന്ധിച്ചു മതം മാറ്റിയതാണ് എന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭാര്യ സാഫ്‌റൂണിന്റെ ഇന്‍സ്റ്റാ?ഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവന്‍ എന്തുകൊണ്ടാണ് താന്‍ ഇസ്ലാം മതം സ്വീകരിച്ചതെന്ന് വ്യക്തമാക്കി രം?ഗത്ത് വന്നത്. 2014 ലാണ് താന്‍ ഇസ്‌ലാം മതം സ്വീകരിച്ചതായും അബ്ദുള്‍ ഖാലിക് എന്ന പേര് സ്വീകരിച്ചതായും യുവന്‍ വ്യക്തമാക്കിയത്. 2015 ല്‍ സാഫ്‌റൂണ്‍ നിസാറിനെ വിവാഹം കഴിച്ച യുവന് സിയ എന്ന മകളുമുണ്ട്.


Keywords: National, News, Religion, Islam, Instagram, Wife, Music Director, Yuvan Shankar Raja, Convert, Quran, Quran in Mobile.