» » » » » » » » » » മദ്യപിച്ച് ബഹളമുണ്ടാക്കിയ കോവിഡ് രോഗിയെ പിടിച്ച് ക്വാറന്റൈനിലാക്കിയ എസ് ഐക്ക് അഭിനന്ദന പ്രവാഹം

ഫോര്‍ട്ട് കൊച്ചി: (www.kvartha.com 30.06.2020) മുംബൈയില്‍ നിന്നുമെത്തി ക്വാറന്റൈനില്‍ കഴിയാതെ മദ്യപിച്ച് ബഹളം വെക്കുകയായിരുന്ന യുവാവിനെ ബലം പ്രയോഗിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കിയ എസ്‌ഐക്ക് അഭിനന്ദന പ്രവാഹം. എസ് ഐ ജിന്‍സന്‍ ഡൊമിനിക്കിനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം എത്തിക്കൊണ്ടിരിക്കുന്നത്.

യുവാവിനു കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിക്കുകയും എസ്‌ഐ സ്വയംനിരീക്ഷണത്തില്‍ പോകുകയും ചെയ്തതോടെ അദ്ദേഹം സമൂഹ മാധ്യമങ്ങളിലെ താരമായി. നിരീക്ഷണം ലംഘിച്ച യുവാവ് കുന്നുംപുറത്തെ കനറാ ബാങ്ക്, ചെറളായിയിലെ ബാര്‍ബര്‍ ഷോപ്, തോപ്പുംപടിയിലെ മദ്യശാല എന്നിവിടങ്ങളില്‍ പോയിരുന്നു.

Young man was forcibly placed in a state controlled quarantine center, Local-News, News, Health, Health & Fitness, Police, Social Network, Natives, Kerala

അതിനു ശേഷമാണു മദ്യപിച്ചു ബഹളമുണ്ടാക്കിയത്. ഇതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴാണ് ഇയാള്‍ മുംബൈയില്‍ നിന്ന് എത്തിയതാണെന്ന് അറിയുന്നത്. തുടര്‍ന്ന് മറ്റുള്ളവരെ മാറ്റി നിര്‍ത്തി ജിന്‍സന്‍ ഒറ്റയ്ക്കു ബലപ്രയോഗത്തിലൂടെ യുവാവിനെ കീഴ്‌പ്പെടുത്തി. ഇടക്കൊച്ചിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് യുവാവുമായി സ്വയം ജീപ്പോടിച്ചാണ് എസ്‌ഐ പോയത്. യുവാവിനു കോവിഡ് സ്ഥിരീകരിച്ചതോടെ എസ്‌ഐ ക്വാറന്റൈനിലായി.

Keywords: Young man was forcibly placed in a state controlled quarantine center, Local-News, News, Health, Health & Fitness, Police, Social Network, Natives, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal