Follow KVARTHA on Google news Follow Us!
ad

കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താന്‍ ടെന്നിസ് ടൂര്‍ണമെന്റ്; പങ്കെടുത്ത 3 കളിക്കാര്‍ക്കും വൈറസ് ബാധ; നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി താരങ്ങള്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കുന്നതിന്റെയും ഒത്തൊരുമിച്ചു നൃത്തം ചെയ്യുന്നതിന്റെയും വിഡിയോ പുറത്ത്; ജോക്കോവിച്ച് ഉത്തരവാദിത്തം ഏല്‍ക്കണമെന്ന് ബ്രിട്ടീഷ് താരം

കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താന്‍ ടെന്നിസ് News, Football Player, Football, Criticism, World, Health, Health & Fitness,
സാഗ്രെബ്: (www.kvartha.com 23.06.2020) കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താന്‍ ടെന്നിസ് ടൂര്‍ണമെന്റ്. ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നു കളിക്കാര്‍ക്കും വൈറസ് ബാധ. സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടെന്നിസ് ടൂര്‍ണമെന്റില്‍ കളിച്ച മൂന്നാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെ ടെന്നിസ് ലോകത്ത് പരിഭ്രാന്തി പടര്‍ന്നിരിക്കയാണ്. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, അദ്ദേഹത്തിനെതിരെ കളിച്ച ക്രൊയേഷ്യയുടെ ബോര്‍ന കൊറിച്ച് എന്നിവര്‍ക്കു പിന്നാലെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ജോക്കോവിച്ചിന്റെ നാട്ടുകാരന്‍ കൂടിയായ വിക്ടര്‍ ട്രോയിസ്‌കിക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ടൂര്‍ണമെന്റ് നടത്താന്‍ നേതൃത്വം നല്‍കിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. മികച്ച രണ്ട് താരങ്ങള്‍ക്കാണ് കോവിഡ് ബാധിച്ചതെന്നും ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിച്ച ജോക്കോവിച്ച് ഉത്തരവാദിത്തം ഏല്‍ക്കണമെന്നും ബ്രിട്ടീഷ് താരം ബ്രിട്ടന്‍ ഡാന്‍ ഇവാന്‍സ് ആവശ്യപ്പെട്ടു. മാത്രമല്ല, ഓസീസ് താരം നിക് കിര്‍ഗിയോസും വിമര്‍ശനവുമായി രംഗത്തുണ്ട്. രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തന്നെ ടൂര്‍ണമെന്റ് ഉപേക്ഷിച്ചിരുന്നു. ബെല്‍ഗ്രേഡിലും സദറിലുമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

Viktor Troicki becomes 3rd player from Novak Djokovic-organised event to test positive for Covid-19, News, Football Player, Football, Criticism, World, Health, Health & Fitness

കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താനാണു ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ നാലു പാദങ്ങളിലായി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ആദ്യ പാദത്തില്‍ ഡൊമിനിക് തീയെം ജേതാവായി. ക്രൊയേഷ്യ വേദിയായ രണ്ടാം പാദത്തിനിടെ കഴിഞ്ഞ ദിവസമാണു ദിമിത്രോവിനു രോഗം പിടിപെട്ടത്. ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെ ശാരീരിക അകലം പാലിക്കാതെ മത്സരങ്ങള്‍ നടത്തിയതും കാണികളെ പ്രവേശിപ്പിച്ചതും വിവാദമായി. ടൂര്‍ണമെന്റില്‍ കളിച്ച മൂന്നാമനും കോവിഡ് സ്ഥിരീകരിച്ചതോടെ ജോക്കോവിച്ചും പരിശോധനയ്ക്ക് വിധേയനായതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കോവിഡ് ഭീഷണിക്കിടെ ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിച്ച നൊവാക് ജോക്കോവിച്ചിനെതിരെ മുന്‍ താരങ്ങളും ആരാധകരും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ചട്ടങ്ങള്‍ പാലിച്ചാണ് ടൂര്‍ണമെന്റ് നടത്തിയതെന്ന് ജോക്കോവിച്ചും സംഘവും വാദിക്കുമ്പോഴും, ടൂര്‍ണമെന്റിനിടെ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി താരങ്ങള്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കുന്നതിന്റെയും ഒത്തൊരുമിച്ചു നൃത്തം ചെയ്യുന്നതിന്റെയും വിഡിയോ പുറത്തായി. ഇതിനകം കോവിഡ് സ്ഥിരീകരിച്ച താരങ്ങള്‍ക്കൊപ്പം ജോക്കോവിച്ച് ഉള്‍പ്പെടെയുള്ളവര്‍ അടുത്തിടപഴകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നാമത്തെ താരത്തിനു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗ്രാന്‍സ്‌ലാം ഉള്‍പ്പെടെയുള്ള ടെന്നിസ് ടൂര്‍ണമെന്റുകള്‍ പുനഃരാരംഭിക്കുന്ന കാര്യം വീണ്ടും സംശയത്തിലായി. ഓഗസ്റ്റ് 31 മുതല്‍ യുഎസ് ഓപ്പണും സെപ്റ്റംബര്‍ 27 മുതല്‍ ഫ്രഞ്ച് ഓപ്പണും പുനഃരാരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു എടിപിയും ഡബ്ല്യുടിഎയും.

നേരത്തെ, ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന് വിമര്‍ശനം കടുത്തതോടെ വിശദീകരണവുമായി ജോക്കോവിച്ച് രംഗത്തെത്തിയിരുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സെര്‍ബിയയില്‍ കോവിഡ് വ്യാപനം അത്ര ഗുരുതരമല്ല എന്നായിരുന്നു ജോക്കോവിച്ചിന്റെ വാദം. സര്‍ക്കാരിന്റെ നിര്‍ദേശം കൃത്യമായി പാലിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Keywords: Viktor Troicki becomes 3rd player from Novak Djokovic-organised event to test positive for Covid-19, News, Football Player, Football, Criticism, World, Health, Health & Fitness.