Follow KVARTHA on Google news Follow Us!
ad

ഇത്തവണത്തെ ഹജ്ജ് കര്‍മം സൗദി അറേബ്യയിലുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഹജ്ജ് കര്‍മം സൗദി അറേബ്യയിലുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി World, Hajj, Saudi Arabia, News, COVID-19, Muslim, Muslim pilgrimage, Saudi Arabia to Hold ‘Very Limited' Hajj Due to covid 19
റിയാദ് : (www.kvartha.com 23/06/2020) കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഹജ്ജ് കര്‍മം സൗദി അറേബ്യയിലുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി. അത് കൊണ്ട് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അതേ സമയം സൗദി അറേബ്യയിലുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഹജ്ജ് കര്‍മ്മത്തിനു അനുവാദമുണ്ടാകും. ഹജ്ജ് തീര്‍ഥാടനം പൂര്‍ണമായും ഒഴിവാക്കുമെന്ന ആശങ്ക നേരത്തെയുണ്ടായിരുന്നു.

പരിമിതമായ അംഗങ്ങള്‍ക്ക് സാമൂഹിക അകലം പാലിച്ച് തീര്‍ഥാടനം നടത്താനുള്ള സൗകര്യം ഒരുക്കും. കൂട്ടംകൂടിയുള്ള പ്രാര്‍ത്ഥനകളും ആചാരങ്ങളും കോവിഡ് പകരാന്‍ കാരണമാകുമെന്നതിനാല്‍ നിയന്ത്രണങ്ങളോടെ മാത്രം തീര്‍ഥാടനം നടത്താനാണ് സൗദി തീരുമാനിച്ചത്.
അതേസമയം, എത്രപേര്‍ക്കാണ് ഹജ്ജിന് അവസരം ഉണ്ടാവുക എന്ന് അറിയിച്ചിട്ടില്ല. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ സൗദി ഹജ്ജ് മന്ത്രലയം വരുംദിവസങ്ങളില്‍ അറിയിക്കും.

കഴിഞ്ഞ വര്‍ഷം 25 ലക്ഷം വിശ്വാസികളാണ് ഹജ്ജ് കര്‍മ്മം അനുഷ്ഠിച്ചത്. ഇതില്‍ പതിനെട്ട് ലക്ഷം വിശ്വാസികളും വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് സൗദി അറേബ്യ ഹജ്ജ് കര്‍മ്മത്തില്‍ ഇത്ര വലിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

സൗദിയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. കോവിഡ് ബാധിച്ച് 1,307 പേര്‍ക്കാണ് ഇതുവരെ സൗദിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യവ്യാപകമായി നടപ്പിലാക്കിയ സമ്ബൂര്‍ണ അടച്ചുപൂട്ടല്‍ പിന്‍വലിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.



Keywords: World, Hajj, Saudi Arabia, News, COVID-19, Muslim, Muslim pilgrimage, Saudi Arabia to Hold ‘Very Limited' Hajj Due to covid 19