» » » » » » » » » » ഓജോ ബോര്‍ഡ് കളി കാര്യമായി; പ്രേതബാധയൊഴിയാന്‍ കൂട്ടുകാരിക്ക് ഒരടി കൊടുത്തു, മരിച്ചെന്ന് കരുതിയ 12 വയസ്സുകാരി വീട് വിട്ടിറങ്ങി, പിന്നീട് സംഭവിച്ചത്

കൊല്ലം: (www.kvartrha.com 28/06/2020) സംസാരിക്കുന്ന ബോര്‍ഡ് അഥവാ ആത്മാവ് ബോര്‍ഡ് എന്ന് പറയപ്പെടുന്ന ഓജോ ബോര്‍ഡ് കളി
കൂട്ടുകാരിക്കൊപ്പം പന്ത്രണ്ടുകാരി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കളിക്കിടെ അവരുടെ അടുത്തേക്ക് ആത്മാവ് വന്നെന്ന് തോന്നി. കൂട്ടുകാരിയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായതോടെ പേടികൂടി. അവളുടെ ശരീരത്തില്‍ പ്രേതബാധകയറിയെന്നു കരുതി അത് ഒഴിഞ്ഞുപോകാന്‍ ഒരടി കൊടുത്തു. അടികിട്ടി ബോധരഹിതയായ കൂട്ടുകാരി മരിച്ചെന്ന് കരുതി പന്ത്രണ്ടുവയസ്സുകാരി വീട് വിട്ടിറങ്ങി.

പെണ്‍ക്കുട്ടിയെ കാണതായതോടെ വീടുകാരും നാട്ടുകാരും തിരച്ചില്‍ തുടങ്ങി. ഇതിനിടെ പെണ്‍കുട്ടി ഒറ്റയ്ക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസാണ് തിരികെ വീട്ടിലെത്തിച്ചത്. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.


Keywords: Kerala, Kollam, Missing, Police, News, Girl, Found, Family, ouijo board game girl went missing and found in kollam

About kvartha web

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal