» » » » » » » » » » » » » ഗര്‍ഭിണിയായ ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ഭര്‍ത്താവ് കത്തുന്ന ചിതയില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് യുവാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി

മുംബൈ: (www.kvartha.com 23.06.2020) ഗര്‍ഭിണിയായ ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് കത്തുന്ന ചിതയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവാവിനെ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് കിണറ്റില്‍ ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ഭാനഗരം തലോദി ഗ്രാമത്തിലാണ് സംഭവം. കിഷോര്‍ ഖാതിക് എന്നയാളാണ് ഭാര്യ രുചിതയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.

മാര്‍ച്ച് 19നാണ് രുചിതയും കിഷോറും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ ദിവസമാണ് ഗര്‍ഭിണിയായ രുചിത അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ഇതോടെ ആകെ തകര്‍ന്ന കിഷോര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രുചിതയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കിഷോര്‍ കത്തുന്ന ചിതയിലേക്ക് ചാടി.


തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. കിഷോറിന്റെ ശരീരത്തില്‍ പൊള്ളലേറ്റിരുന്നു. സംഭവം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ ശ്മശാനത്തിന് സമീപമുളള കിണറ്റിലേക്ക് കിഷോര്‍ ചാടി. ബന്ധുക്കള്‍ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Keywords: Mumbai, News, National, Husband, Wife, hospital, Police, Marriage, Suicide, Death, Well, Man jumps into wife's funeral pyre, then into well, dies

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal