Follow KVARTHA on Google news Follow Us!
ad

ദമാമ്മില്‍ തൊഴില്‍ വിസയിലെത്തിയെങ്കിലും ജോലിയില്ലാതെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

തൊഴില്‍ വിസയിലെത്തിയെങ്കിലും ലോക് ഡൗണ്‍ കാരണം ജോലിയില്‍ കയറാനാവാതെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. News, Gulf, Riyadh, Death, Job, Lockdown, Dead Body, Malayalees, Keralite expatriate died in Damam while preparing to return home #ലോകവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ  
റിയാദ്: (www.kvartha.com 28.06.2020) തൊഴില്‍ വിസയിലെത്തിയെങ്കിലും ലോക് ഡൗണ്‍ കാരണം ജോലിയില്‍ കയറാനാവാതെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം മണപ്പള്ളി കൊച്ചയ്യത്ത് അനില്‍കുമാര്‍ തങ്കപ്പന്‍ (54) ആണ് ദമാമ്മില്‍ മരിച്ചത്. ഹൗസ് ഡ്രൈവര്‍ വിസയിലാണ് ഇദ്ദേഹം ദമ്മാമില്‍ എത്തിയത്.

ആ സമയത്ത് കൊവിഡ് മൂലം രാജ്യത്ത് ലോക് ഡൗണ്‍ വന്നതോടെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് എക്‌സിറ്റ് അടിച്ച പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം സ്‌പോണ്‍സറില്‍ നിന്നും ലഭിച്ചു. അടുത്ത് തന്നെ നാട്ടിലേക്കുപോകാനുള്ള ഒരുക്കത്തിനിടയിലാണ് കഴിഞ്ഞ ദിവസം ഉറക്കത്തില്‍ അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

News, Gulf, Riyadh, Death, Job, Lockdown, Dead Body, Malayalees, Keralite expatriate died in Damam while preparing to return home

ഭാര്യയും ഒരു മകളും മകനുമുണ്ട്. മകന്‍ അഖില്‍ റിയാദില്‍ ജോലിചെയ്യുന്നു. ദമ്മാം നവോദയ സാംസ്‌കാരിക വേദിയുടേയും ലോക കേരളസഭാംഗം നാസ് വക്കത്തിന്റെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
   
Keywords: News, Gulf, Riyadh, Death, Job, Lockdown, Dead Body, Malayalees, Keralite expatriate died in Damam while preparing to return home