Follow KVARTHA on Google news Follow Us!
ad

സിന്ദൂരവും വളയും ധരിക്കാന്‍ വിസമ്മതിച്ച ഭാര്യയില്‍ നിന്നും വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ്; യുവാവിന്റെ ആവശ്യം അംഗീകരിച്ച് ഗുവാഹത്തി ഹൈക്കോടതി

സിന്ദൂരവും വളയും ധരിക്കാന്‍ വിസമ്മതിച്ച ഭാര്യയില്‍ നിന്നും വിവാഹമോചനം News, Local-News, Religion, Court, Husband, Complaint, Police, National,
ഗുവാഹത്തി: (www.kvartha.com 30.06.2020) സിന്ദൂരവും വളയും ധരിക്കാന്‍ വിസമ്മതിച്ച ഭാര്യയില്‍ നിന്നും വിവാഹമോചനം വേണമെന്ന ഭര്‍ത്താവിന്റെ ആവശ്യം അംഗീകരിച്ച് ഗുവാഹത്തി ഹൈക്കോടതി. വിവാഹിതയായ ഹിന്ദു സ്ത്രീയെ പ്രതിനിധീകരിക്കുന്നതാണ് സിന്ദൂരവും വളയും. ഇത് ധരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അസമിലെ ഗുവാഹത്തി ഹൈക്കോടതി യുവാവിന് വിവാഹമോചനം അനുവദിക്കുകയായിരുന്നു.

വിവാഹത്തിന്റെ പ്രതീകമായ സിന്ദൂരവും വളയും ധരിക്കാന്‍ ഭാര്യ തയാറാകുന്നില്ലെന്നും അതുകൊണ്ട് വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യത്തിന്മേല്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി കുടുംബക്കോടതി യുവാവിന്റെ ഹര്‍ജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

 High Court Grants Divorce On Wife's Refusal To Wear "Sindoor", News, Local-News, Religion, Court, Husband, Complaint, Police, National

വളയും സിന്ദൂരവും ധരിക്കാന്‍ വിസമ്മതിക്കുന്നതു മൂലം അവര്‍ അവിവാഹിതയാണെന്നു കാണിക്കുമെന്നും അല്ലെങ്കില്‍ വിവാഹ ബന്ധത്തെ അംഗീകരിക്കാനുള്ള അവരുടെ വൈമനസ്യത്തെയാണ് കാണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഈ നിലപാട് ഭാര്യയ്ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമില്ലെന്നാണ് കാണിക്കുന്നതെന്നും ജൂണ്‍ 19ന് വന്ന വിധിന്യായത്തില്‍ ചീഫ് ജസ്റ്റിസ് അജയ് ലാംബയും ജസ്റ്റിസ് സൗമിത്ര സൈകിയയും പറയുന്നു.

2012 ഫെബ്രുവരി 17നാണ് ഇരുവരും വിവാഹിതരായത്. അധികം വൈകാതെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിക്കാനാവില്ലെന്ന നിലപാടാണ് ഭാര്യ ആദ്യം സ്വീകരിച്ചത്. പിന്നീട് 2013 ജൂണ്‍ 30 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങി. ഇതിനുപിന്നാലെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുകയാണെന്ന് കാട്ടി ഇവര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഈ പരാതി അവര്‍ക്കു തെളിയിക്കാനായില്ല.

Keywords: High Court Grants Divorce On Wife's Refusal To Wear "Sindoor", News, Local-News, Religion, Court, Husband, Complaint, Police, National.