Follow KVARTHA on Google news Follow Us!
ad

തുടര്‍ച്ചയായ 18-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി

തുടര്‍ച്ചയായ 18-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി New Delhi, News, National, Petrol, diesel, Price, Petrol Price, Hike, Busines
ന്യൂഡെല്‍ഹി: (www.kvartha.com 24.06.2020) തുടര്‍ച്ചയായ 18-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി. ബുധനാഴ്ച ഡീസലിന് മാത്രമാണ് വില കൂടിയത്. ഡീസല്‍ ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. കൊച്ചിയില്‍ ബുധനാഴ്ച ഡീസല്‍ വില 75 രൂപ 72 പൈസയാണ്. 18 ദിവസങ്ങള്‍ കൊണ്ട് ഡീസലിന് ഒമ്പത് രൂപ 92 പൈസ കൂടിയിട്ടുണ്ട്.

ഇന്ധന വില ജൂണ്‍ ഏഴ് മുതലാണ് ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ക്രൂഡ് ഓയിലിനു വില ഇടിഞ്ഞപ്പോഴും ഇന്ധനവില കുതിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍.

New Delhi, News, National, Petrol, diesel, Price, Petrol Price, Hike, Busines, Diesel price hiked for 18th straight day

Keywords: New Delhi, News, National, Petrol, diesel, Price, Petrol Price, Hike, Busines, Diesel price hiked for 18th straight day