Follow KVARTHA on Google news Follow Us!
ad

ലോക്ഡൗണ്‍ കാലത്ത് യുട്യൂബ് നോക്കി കള്ളനോട്ട് പഠനം; സംസ്ഥാനത്ത് 200 ന്റെയും 500 ന്റേയും കള്ളനോട്ടുകളും നിര്‍മ്മാണ ഉപകരണങ്ങളുമായി തമിഴ്നാട് സ്വദേശിയായ 24കാരന്‍ പിടിയില്‍

സംസ്ഥാനത്ത് 200 ന്റെയും 500 ന്റേയും കള്ളനോട്ടുകളും നിര്‍മ്മാണ ഉപകരണങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയില്‍. ലോക്ഡൗണ്‍ സമയത്ത് കള്ളനോട്ട് നിര്‍മ്മാണം പഠിച്ച് മലപ്പുറം News, Kerala, Malappuram, Youth, Fake, Police, Arrest, Case, Accused, 24-year-old man from Tamil Nadu held with fake currency Rs 200, 500 arrested #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ

മലപ്പുറം: (www.kvartha.com 29.06.2020) സംസ്ഥാനത്ത് 200 ന്റെയും 500 ന്റേയും കള്ളനോട്ടുകളും നിര്‍മ്മാണ ഉപകരണങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയില്‍. ലോക്ഡൗണ്‍ സമയത്ത് കള്ളനോട്ട് നിര്‍മ്മാണം പഠിച്ച് മലപ്പുറം ജില്ലയുടെ വിവിധ ടൗണുകള്‍ കേന്ദ്രീകരിച്ച് കള്ളനോട്ടുകള്‍ വിതരണം ചെയ്ത തമിഴ്നാട് ഗൂഡല്ലൂര്‍ പള്ളിപ്പടി സ്വദേശി സതീഷിനെ(24)യാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെല്തത്.

News, Kerala, Malappuram, Youth, Fake, Police, Arrest, Case, Accused, 24-year-old man from Tamil Nadu held with fake currency Rs 200, 500 arrested

ഗൂഡല്ലൂരില്‍ താമസിച്ചു വരവെ 2011ല്‍ സ്വന്തം പിതാവിനെ അമ്മയും ഇയാളും കൂടി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഹോട്ടല്‍ ജോലി ചെയ്തുവരികയായിരുന്നു. തുടര്‍ന്ന് ഈ ലോക് ഡൗണ്‍ സമയത്ത് യൂട്യൂബില്‍ ല്‍ നിന്നാണ് കള്ളനോട്ട് നിര്‍മ്മിക്കുന്നത് കണ്ടുപഠിച്ചത്. തുടര്‍ന്ന് നിര്‍മ്മാണത്തിനുള്ള കമ്ബ്യൂട്ടറും മറ്റുംവാങ്ങിക്കുകയും അതി വിദഗ്ധമായി മുന്‍പ് ഇയാള്‍ പണിയെടുത്തിരുന്ന കാരക്കുന്നിലെ ഹോട്ടലിന്റെ പുറകിലെ വീട്ടില്‍ സെറ്റു ചെയ്യുകയുമായിരുന്നു.

അവിടെ രണ്ടുമാസത്തോളമായി ഹോട്ടല്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതും പ്രതിക്ക് അനുകൂലമായി. രാത്രി 12 മണിക്ക് ശേഷം സ്ഥലത്ത് എത്തുന്ന ഇയാള്‍ പുലര്‍ച്ചെ ഇവിടെ നിന്നും നിര്‍മ്മിച്ച നോട്ടുകളുമായി പോവുകയുമായിരുന്നു പതിവ്. 200 ഉം 500 ന്റേയും നോട്ടുകളാണ് നിര്‍മ്മിച്ചിരുന്നത്. ചെലവായി പോകുവാന്‍ എളുപ്പമാവും എന്നതിനാലാണ് ചെറിയ സംഖ്യയുടെ നോട്ടുകള്‍ നിര്‍മ്മിച്ചിരുന്നത് എന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

നോട്ടില്‍ ത്രഡ് ഇടാന്‍ ഉപയോഗിക്കുന്ന സ്റ്റിക്കറുകളും കമ്പ്യൂട്ടറും ,നോട്ടടിക്കാന്‍ ഉപയോഗിച്ച പേപ്പറുകളും മറ്റും കാരക്കുന്നിലെ ഈ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇയാള്‍ പ്രധാനമായും ജില്ലയിലെ പെട്രോള്‍ പമ്ബുകളും, ബാറുകളും പലചരക്ക് കടകളും കേന്ദ്രീകരിച്ച് നോട്ടുകള്‍ ചില വാക്കിയിരുന്നത്. കൊണ്ടോട്ടി ടൗണില്‍ ചെലവാക്കാനായി കൊണ്ടുവന്ന 20 ഓളം 200ന്റെ കള്ളനോട്ടുകളും ഇയാളില്‍ നിന്നും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍. മലപ്പുറം ഡിവൈ എസ്പി ഹരിദാസന്റെ നിര്‍ദ്ദേശ പ്രകാരം കൊണ്ടോട്ടി സിഐ കെ എം ബിജുവിന്റെ നേത്യത്വത്തില്‍ എസ്ഐ വിനോദ് വലിയാറ്റൂര്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവര്‍ക്ക് പുറമെ അജയന്‍, സ്മിജു, ഷാക്കിര്‍ എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Keywords: News, Kerala, Malappuram, Youth, Fake, Police, Arrest, Case, Accused, 24-year-old man from Tamil Nadu held with fake currency Rs 200, 500 arrested