തലശേരി മുഴപ്പിലങ്ങാട് സ്വദേശി റിയാദില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

തലശേരി മുഴപ്പിലങ്ങാട് സ്വദേശി റിയാദില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

തലശേരി: (www.kvartha.com 19.05.2020) തലശേരി മുഴപ്പിലങ്ങാട് സ്വദേശി റിയാദില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശേരി മുഴപ്പിലങ്ങാട് സ്വദേശി കരിയാന്‍കണ്ടി ഇസ്മഈല്‍ (54) ആണ് ചൊവ്വാഴ്ച രാവിലെ റിയാദ് ദാറു ശിഫ ആശുപത്രിയില്‍ മരിച്ചത്.

അസുഖ ബാധിതനായി ബത് ഹ ശാറ ഗുറാബിയിലെ താമസസ്ഥലത്ത് കഴിഞ്ഞ ഇദ്ദേഹത്തെ കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകന്‍ മഹബൂബ് കണ്ണൂരാണ ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെത്തിച്ചത്. ഏറെക്കാലമായി റിയാദിലുള്ള ഇദ്ദേഹം ആദ്യം പ്രിന്റിങ് രംഗത്താണ് പ്രവര്‍ത്തിച്ചിരുന്നത്. ഒടുവില്‍ ബത് ഹയില്‍ ഒരു ജനറല്‍ സര്‍വിസ് ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു.

Thalassery native dies in Riyadh, Thalassery, News, Dead, Hospital, Treatment, Kerala

നേരത്തെ തന്നെ ശ്വാസം മുട്ടല്‍ പ്രയാസങ്ങളും സര്‍ജറിയും കഴിഞ്ഞയാളാണ്. സന്ദര്‍ശക വിസയിലാണ് ഇദ്ദേഹം സൗദിയിലെത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ സഹോദരിയും, സഹോദരിയുടെ മകളും സൗദിയില്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സുഖം പ്രാപിച്ച് ആരോഗ്യം മെച്ചപ്പെട്ടതായി സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.

Keywords: Thalassery native dies in Riyadh, Thalassery, News, Dead, Hospital, Treatment, Kerala.
ad