Follow KVARTHA on Google news Follow Us!
ad

തബ്​ലീഗ്​ സമ്മേളനം: 536 വിദേശികള്‍ക്കെതിരെ ഡെൽഹി ക്രൈംബ്രാഞ്ച് 12 പുതിയ കുറ്റപത്രങ്ങള്‍ സമർപ്പിച്ചു, വിസ ചട്ടം ലംഘിച്ചതിനും കുറ്റം ചുമത്തി

തബ്​ലീഗ്​ സമ്മേളനം: 536 വിദേശികള്‍ക്കെതിരെ ഡെൽഹി ക്രൈംബ്രാഞ്ച് 12 പുതിയ കുറ്റപത്രങ്ങള്‍ സമർപ്പിച്ചു Delhi Police to file chargesheets against 536 Tablighi Jamaat members from three nations
ന്യൂഡെൽഹി: (www.kvartha.com 28.05.2020) തബ്​ലീഗ്​ ജമാഅത്ത്​ സമ്മേളനവുമായി ബന്ധപ്പെട്ട്​ 536 വിദേശികള്‍ക്കെതിരെ ഡെൽഹി ക്രൈംബ്രാഞ്ച് പുതുതായി 12 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. സാകേത്​ കോടതിയില്‍ വ്യാഴാഴ്​ചയാണ്​​ പുതിയ കുറ്റപത്രങ്ങൾ സമർപ്പിച്ചത്. മൂന്ന്​ വ്യത്യസ്​ത രാജ്യങ്ങളിലുള്ളവരാണ്​ 536 വിദേശികള്‍. വിസ ചട്ടങ്ങൾ ലംഘിച്ചതിന്​ വിദേശികൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്​.


tablighi jamaath

പുറമെ പകർച്ചവ്യാധി നിയമമനുസരിച്ചുള്ള സർക്കാർ മാർഗനിർദ്ദേശവും ചട്ടങ്ങളും  ദുരന്ത നിവാരണ നിയമമനുസരിച്ചുള്ള ചട്ടങ്ങൾ ലംഘിച്ചതിനും നിരോധനാജ്ഞ ലംഘിച്ചതിനും കുറ്റങ്ങള്‍ ചുമത്തി. മാത്രമല്ല ഇവരുടെ വൈസ് വിസ റദ്ദാക്കുകയും കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തു. ജീവന്​ തന്നെ അപകടമാവുന്ന വൈറസ്​ പടരുന്നതിനിടയാകും വിധം അശ്രദ്ധമായി പ്രവർത്തിച്ചുവെന്നും ക്വാറൻറീൻ ചട്ടങ്ങൾ അനുസരിച്ചില്ലെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതുവരെ 374 വിദേശികള്‍ക്കെതിരെയായി  ആകെ 35 കുറ്റപത്രങ്ങള്‍ പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്​.

Summary: Delhi Police to file chargesheets against 536 Tablighi Jamaat members from three nations