Follow KVARTHA on Google news Follow Us!
ad

ശാസ്ത്രജ്ഞന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍: കൊവിഡ് വെറുമൊരു ഡ്രസ് റിഹേഴ്‌സല്‍, ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന, കോഴികളില്‍ നിന്നാകാം അടുത്ത വൈറസ് വ്യാപനം

ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊവിഡ് 19 വൈറസ് വെറുമൊരു ഡ്രസ് റിഹേഴ്‌സല്‍ New York, News, World, Health, virus
ന്യൂയോര്‍ക്: (www.kvartha.com 30.05.2020) ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊവിഡ് 19 വൈറസ് വെറുമൊരു ഡ്രസ് റിഹേഴ്‌സല്‍ മാത്രമാണെന്നും ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചനയാണിതെന്നും ശാസ്ത്രജ്ഞന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അമേരിക്കന്‍ ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്‍ ആണ് 'ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക്' എന്ന പുസ്തകത്തിലൂടെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

അടുത്ത വൈറസ് വ്യാപനം കോഴികളില്‍ നിന്നാകാം എന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം. 800 കോടിവരുന്ന ലോകജനതയെ ആ വൈറസ് ബാധിക്കുമെന്നും കൊവിഡ് എന്ന മഹാമാരിയേക്കാള്‍ 100 മടങ്ങ് അപകടകാരിയാകുമെന്നും ഗ്രെഗര്‍ പറയുന്നു. കൊവിഡ് 19 കാറ്റഗറി രണ്ട് അല്ലെങ്കില്‍ മൂന്ന് ഗണത്തില്‍ പെടുത്താവുന്ന മഹാമാരിയാണ്. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ മാത്രം. അതേസമയം വരാനിരിക്കുന്ന മഹാമാരി കാറ്റഗറി അഞ്ചില്‍ പെടുന്നതാകും.

New York, News, World, Health, virus, Scientist, Chicken, Kill, Covid 19, Scientist warns of the danger of a pandemic triggered by chicken farms that could kill half the world's population

ഫാമുകളില്‍ അനാരോഗ്യപരമായ സാഹചര്യത്തില്‍ വളരുന്ന കോഴികളില്‍ നിന്നാകും വൈറസ് ബാധയുണ്ടാകുക. രോഗം ബാധിച്ച രണ്ടുപേരില്‍ ഒരാള്‍ ഉറപ്പായും മരിച്ചിരിക്കുമെന്നും ഡോ. മൈക്കിള്‍ ഗ്രെഗര്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നത് മൃഗങ്ങളുമായുള്ള മനുഷ്യന്റെ അക്രമാസക്തമായ ഇടപഴകലാണ്. മൃഗങ്ങളെ പരിപാലിക്കുന്നതും കൊന്നുതിന്നുന്നതും എല്ലാം മഹാമാരികളോടുള്ള പ്രതിരോധത്തില്‍ മനുഷ്യനെ ദുര്‍ബലമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

New York, News, World, Health, virus, Scientist, Chicken, Kill, Covid 19, Scientist warns of the danger of a pandemic triggered by chicken farms that could kill half the world's population

ക്ഷയരോഗത്തിന് കാരണമായ ട്യൂബര്‍കുലോസിസ് ബാക്ടീരിയ ആടുകളില്‍ നിന്നാണ് മനുഷ്യരിലേക്ക് പകര്‍ന്നത്. വസൂരിക്ക് കാരണമായ വൈറസ് ഒട്ടകങ്ങളില്‍ നിന്നാണ് മനുഷ്യരിലെത്തിയത്. കുഷ്ഠരോഗം മനുഷ്യരിലേക്ക് എത്തിയത് പോത്തുകളില്‍ നിന്നുമാണ്. വില്ലന്‍ ചുമയ്ക്ക് കാരണം പന്നികളില്‍ നിന്ന് മനുഷ്യനിലേക്ക് കടന്നുകയറിയ ബാക്ടീരിയ ആണ്. ടൈഫോയിഡ് കോഴികളില്‍ നിന്നുമാണ്. ജലദോഷത്തിന് കാരണമായ വൈറസ് കന്നുകാലികള്‍, കുതിരകള്‍ എന്നിവയില്‍നിന്നുമാണ് മനുഷ്യനിലേക്കെത്തിയത്. 20-ാം നൂറ്റാണ്ടില്‍ പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് പുതിയൊരു വൈറസിലേക്കുള്ള പരിവര്‍ത്തന ശ്രമങ്ങളാണെന്നും ഗ്രെഗര്‍ തന്റെ പുസ്തകത്തില്‍ പറയുന്നു. ഇനിയൊരു മഹാമാരിയുണ്ടാകാതിരിക്കാന്‍ മനുഷ്യ ശീലങ്ങളില്‍ മാറ്റം വരുത്തണമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

Keywords: New York, News, World, Health, virus, Scientist, Chicken, Kill, Covid 19, Scientist warns of the danger of a pandemic triggered by chicken farms that could kill half the world's population