» » » » » » » » » » » » » ഒമാനില്‍ വീട്ടുജോലിക്കെത്തി മരിച്ച ഹിന്ദു യുവതിയുടെ ശവസംസ്‌കാരം ഹൈന്ദവ ആചാര പ്രകാരം സംസ്‌ക്കരിച്ച് മുസ്ലീം സഹോദരന്‍മാര്‍; മൃതദേഹങ്ങള്‍ ആരുടേതും ആകട്ടെ അതിനോട് ആദരവ് കാട്ടണം എന്ന് പഠിപ്പിച്ച പ്രവാചകന്റെ അധ്യാപനം വിശുദ്ധ നാളുകളില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ നിര്‍വൃതിയില്‍ കെ എം സി സി നേതൃത്വം

മസ്‌ക്കത്ത് : (www.kvartha.com 22.05.2020) ആന്ധ്രാപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും കുടുംബത്തിന്റെ വിശപ്പ് അകറ്റാന്‍ ഒമാനില്‍ വീട്ടുജോലിക്കെത്തി അസുഖത്തെ തുടര്‍ന്ന് മരിച്ച ഹിന്ദു യുവതിയുടെ ശവസംസ്‌കാരം ഹൈന്ദവ ആചാര പ്രകാരം സംസ്‌ക്കരിച്ച് മുസ്ലീം സഹോദരന്‍മാര്‍. തണുത്തുവിറച്ച മോര്‍ച്ചറിക്കുള്ളില്‍ നിന്നും മൃതദേഹം പുറത്തിറക്കി ഹൈന്ദവ ആചാര പ്രകാരം സംസ്‌കരിക്കാനും അന്ത്യ കര്‍മങ്ങള്‍ നടത്താനും സഹായ ഹസ്തമായത് മസ്‌ക്കത്ത് സൊഹാര്‍ കെ എം സി സി നേതാക്കളാണ്.

മൃതദേഹം ഏറ്റുവാങ്ങാന്‍ പലരും വിസമ്മതിക്കുമ്പോഴാണ് ഈ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ആവശ്യം വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ഒരുക്കമാണെന്നും മസ്‌കത്തിലെ ഇന്ത്യന്‍ എംബസി അധികൃതരെ കേന്ദ്ര കമ്മിറ്റി ട്രഷറര്‍ കെ യൂസുഫ് സലിം അറിയിച്ചത്.


തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് 400 കിലോമീറ്റര്‍ ദൂരെ സൊഹാറില്‍ നിന്നും മൃതദേഹം എത്തിച്ചത്. ഒമാനിലെ ഇബ്രക്ക് സമീപം ബിദിയാ എന്ന സ്ഥലത്തു വീട്ടുജോലി ചെയ്തുവന്ന ആന്ധ്രാ സ്വദേശിനി സുലോചനയുടെ മൃതദേഹം ആണ് കോവിഡ് കര്‍മ സമിതി ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ മസ്‌ക്കത്ത് കെ എം സി സി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ കെ യൂസുഫ് സലിം , സൊഹാര്‍ ഏരിയാ കമ്മിറ്റി ജനറല്‍ സെക്രെട്ടറി പി ടി പി ഹാരിസ് , സെക്രട്ടറിമാരായ മുസ്തഫ മുഴുപ്പിലങ്ങാട്, ജലീല്‍ കരിപ്പൂര്‍ എന്നിവരുടെ സഹായത്തോടെ സൊഹാര്‍ ഹിന്ദു മഹാ സഭ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ചു സംസ്‌കരിച്ചത് .

Muslim Brothers buried Hindu woman's  dead body in Oman, Muscat, News, Dead Body, Religion, Eid-Al-Fithr-2020, Eid, Muslim, KMCC, Oman, Gulf, World, Lifestyle & Fashion

ആംബുലന്‍സില്‍ നിന്നും മൃതദേഹം ചിതയിലേക്ക് വെച്ചതും അന്ത്യ കര്‍മങ്ങള്‍ക്ക് സാക്ഷികള്‍ ആയതും കെ എം സി സി നേതാക്കള്‍ ആണ്. മൃതദേഹങ്ങള്‍ ആരുടേതും ആകട്ടെ അതിനോട് ആദരവ് കാട്ടണം എന്ന് പഠിപ്പിച്ച പ്രവാചകന്റെ അധ്യാപനം വിശുദ്ധ നാളുകളില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ നിര്‍വൃതിയിലാണ് കെ എം സി നേതൃത്വം .

Keywords: Muslim Brothers buried Hindu woman's  dead body in Oman, Muscat, News, Dead Body, Religion, Eid-Al-Fithr-2020, Eid, Muslim, KMCC, Oman, Gulf, World, Lifestyle & Fashion.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal