Follow KVARTHA on Google news Follow Us!
ad

മയ്യഴിയിൽ മദ്യഷാപ്പുകൾ തുറക്കാൻ നീക്കം: മദ്യ വില കുത്തനെ കൂട്ടിയേക്കും

ലോക് ഡൗണിൽ അടഞ്ഞുകിടക്കുന്ന മയ്യഴിയിലെ ബാറുകൾ തുറക്കാനുള്ളKannur, News, Business, Liquor, Kerala,
കണ്ണൂർ: (www.kvartha.com 25.05.2020) ലോക് ഡൗണിൽ അടഞ്ഞുകിടക്കുന്ന മയ്യഴിയിലെ ബാറുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പുതുച്ചേരി സർക്കാർ തുടങ്ങി. മദ്യത്തിന് കൊ വിഡ് നി​കു​തിയായി 50 ശ​ത​മാ​ന​ത്തി​ന് മേ​ലെ നികുതി ചുമത്തുമെന്ന് സൂചനയുണ്ട്. ഇതിനായി വി നാരായണസ്വാമി സർക്കാർ അയച്ച ഫ​യ​ൽ പ​രി​ശോ​ധി​ച്ച് പു​തു​ച്ചേ​രി ല​ഫ്.​ഗ​വ​ർ​ണ്ണ​ർ കിരൺ ബേദി അ​ടു​ത്ത ദി​വ​സം ത​ന്നെ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​പ്പിച്ചേക്കും.

മാ​ഹി​യി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യായി​ മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ൽ മാ​ഹി പോ​ലീ​സും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ക​ലം പാ​ലി​ച്ച്നി​ൽ​ക്കേ​ണ്ട വൃത്തങ്ങൾ വ​ര​ഞ്ഞു ക​ഴി​ഞ്ഞു. 64 മ​ദ്യ​ശാ​ല​ക​ളാ​ണ് മാ​ഹി​യി​ൽ എ​ഫ് എ​ൽ – 1, എ​ഫ്.​എ​ൽ.2 എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. ഇ​തി​ൽ ചി​ല്ല​റ വി​ല്പ​ന ശാ​ല​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും മ​ദ്യ​വി​ല്പ​നയുണ്ടാവുക.

Move to open liquor stores in Mahe: liquor prices may go up, Kannur, News, Business, Liquor, Kerala


മാഹി സ്വദേശികളായവർക്ക് അവരുടെ ആധാർ കാര്‍ഡ് കാണിക്കുന്ന പ്രകാരമേ മദ്യം നൽകുകയുള്ളുവെന്ന് കഴിഞ്ഞ ദിവസം പുതുച്ചേരി സർക്കാർ അറിയിച്ചിരുന്നു. കൊ വിഡ് രോഗികൾ വർധിക്കുന്ന മയ്യഴിയിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടെ മദ്യവിൽപന നടത്തുകയുള്ളു. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്ത് മാ​ഹി, യാ​നം ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ തിങ്കളാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​നു​മ​തി​യി​ല്ല. ക​ള്ള് ഷാ​പ്പും ചാ​രാ​യ​ക്ക​ട​ക​ളും ഇ​ന്ന് ഇ​തോ​ടൊ​പ്പം തു​റ​ന്നിട്ടുണ്ട്. ക​ള്ള്, ചാ​രാ​യം എ​ന്നി​വ​യ്ക്ക് 20 ശ​ത​മാ​നം അധിക നി​കു​തി ചു​മ​ത്തി​യി​ട്ടു​ണ്ട്. പു​തു​ച്ചേ​രി​യി​ൽ മ​ദ്യ​ശാ​ല​ക​ളി​ൽ 920 ബ്രാ​ൻ​ഡ് മ​ദ്യ​ങ്ങ​ളാ​ണ് വി​ല്പ​ന​യി​ൽ ഉ​ള്ള​ത്. പോ​പ്പു​ല​ർ ബ്രാ​ൻ​ഡു​ക​ളാ​യ 184 ഇ​ന​ങ്ങ​ൾ​ക്ക് ത​മി​ഴ്‌​നാ​ട് വി​ൽ​ക്കു​ന്ന അ​തേ വി​ല​യാ​ക്കി നി​കു​തി ചു​മ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ബാ​ക്കി​യു​ള്ള ഇ​ന​ങ്ങ​ൾ​ക്ക് 25 ശ​ത​മാ​നം അ​ധി​ക നി​കു​തി​യും ചു​മ​ത്തി​യ​താ​യി മ​ന്ത്രി ന​മ​ശി​വാ​യം അ​റി​യി​ച്ചു.​ കൊ​റോ​ണ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ർ​ത്തി സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ആ​ളു​ക​ൾ കൂ​ട്ട​മാ​യി മ​ദ്യം വാ​ങ്ങു​വാ​ൻ എ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​വാ​നാ​ണ് മ​ദ്യ​വി​ല പോ​പ്പു​ല​ർ ബ്രാ​ൻ​ഡു​ക​ൾ​ക്ക് ത​മി​ഴ്നാ​ട്ടി​ലെ വി​ല​യു​മാ​യി ഏ​കീ​ക​രി​ച്ച​ത്.

ഒ​രു ഉ​പ​ഭോ​ക്താ​വി​ന് നാ​ല​ര ലി​റ്റ​ർ മ​ദ്യ​മാ​ണ് ഒ​രു ത​വ​ണ ല​ഭി​ക്കു​ക. സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യി​ലെ സ്പെ​ഷ​ൽ ടീ​മി​നാ​ണ് മ​ദ്യ​ശാ​ല​ക​ളി​ൽ എ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളെ നി​യ​ന്ത്രി​ക്കു​വാ​നു​ള്ള ചു​മ​ത​ല. മ​ദ്യ​ഷാ​പ്പു​ട​മ​ക​ൾ വി​ല​വി​വ​ര​പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.​ ലോ​ക്ക് ഡൗ​ൺ കാ​ല​യ​ള​വി​ൽ മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ട്ട​പ്പോ​ൾ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യ ഏ​താ​നും മ​ദ്യ​ശാ​ല​ക​ൾ​ക്ക് തു​റ​ക്കു​വാ​നു​ള്ള അ​നു​മ​തി​ നൽകിയിട്ടില്ല.​

Keywords: Move to open liquor stores in Mahe: liquor prices may go up, Kannur, News, Business, Liquor, Kerala.