Follow KVARTHA on Google news Follow Us!
ad

കൊവിഡ് പ്രതിരോധം: ഖാദിയുടെ മാസ്‌കുകള്‍ വിദേശ വിപണികളിലേക്ക്, നെയ്ത്തുകാര്‍ക്കടക്കം തൊഴിലവസരം വര്‍ധിക്കുമെന്ന് പ്രതീക്ഷ

കൊവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് മാസ്‌കുകള്‍ വിദേശ News, New Delhi, National, Business, COVID19
ന്യൂഡെല്‍ഹി: (www.kvartha.com 22.05.2020) കൊവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് മാസ്‌കുകള്‍ വിദേശ വിപണികളിലേക്ക്. മാസ്‌കുകള്‍ കയറ്റുമതി ചെയ്യാന്‍ ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മിഷനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിധ തരം മാസ്‌കുകളാണ് ഖാദി നിര്‍മിച്ചിരിക്കുന്നത്. രണ്ട് പാളികളുള്ളതും മൂന്ന് പാളികളുള്ളതും സില്‍ക് മാസ്‌കും നിര്‍മിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ സമയത്ത് എട്ട് ലക്ഷം മാസ്‌കുകള്‍ക്കുള്ള ഓര്‍ഡറുകളാണ് ഖാദിക്ക് ലഭിച്ചത്. ആറ് ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്തു. ജില്ലാ ഭരണകൂടങ്ങള്‍ക്ക് എഴര ലക്ഷം മാസ്‌കുകളാണ് സൗജന്യമായി നല്‍കിയത്.

അമേരിക്ക, ദുബൈ, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ശ്രമം. വാണിജ്യ മന്ത്രാലയം നോണ്‍ മെഡിക്കല്‍ മാസ്‌കുകള്‍ക്കുള്ള കയറ്റുമതി വിലക്ക് നീക്കിയാലുടന്‍ ഇതുണ്ടാവും. മാസ്‌കുകളുടെ കയറ്റുമതി വലിയ പ്രതീക്ഷയൊടെയാണ് ഖാദി അധികൃതര്‍ കാണുന്നത്. നെയ്ത്തുകാര്‍ക്കടക്കം തൊഴിലവസരം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

News, New Delhi, National, Business, COVID19, Global markets, Khadi masks, Khadi masks may soon be available in global markets

Keywords: News, New Delhi, National, Business, COVID19, Global markets, Khadi masks, Khadi masks may soon be available in global markets