Follow KVARTHA on Google news Follow Us!
ad

കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മസ്തിഷ്‌ക ആഘാതം സംഭവിച്ച കോഴിക്കോട് സ്വദേശി മരിച്ചു

വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ കുഴഞ്ഞു വീണ് മരിച്ചു. അഴിയൂര്‍ സ്വദേശി ഹാഷിം മായന്‍(69) ആണ് മരിച്ചത്. ഗള്‍ഫില്‍നിന്നെത്തി കോഴിക്കോട്ടെ News, Kerala, Kozhikode, Death, COVID19, Hospital, Gulf, House, Health, Home quarantine Death Covid19 Lockdown Kozhikode
കോഴിക്കോട്: (www.kvartha.com 30.05.2020) വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ കുഴഞ്ഞു വീണ് മരിച്ചു. അഴിയൂര്‍ സ്വദേശി ഹാഷിം മായന്‍(69) ആണ് മരിച്ചത്. ഗള്‍ഫില്‍നിന്നെത്തി കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ ഏഴ് ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി വീട്ടിലേക്ക് പോയതായിരുന്നു. പന്ത്രണ്ട് ദിവസം മുമ്പായിരുന്നു ഇയാള്‍ വിദേശത്ത് നിന്നെത്തിയത്.

News, Kerala, Kozhikode, Death, COVID19, Hospital, Gulf, House, Health, Home quarantine Death Covid19 Lockdown Kozhikode

പരിശോധനയില്‍ ഇയാള്‍ കൊവിഡ് 19 നെഗറ്റീവാണെന്നു തെളിഞ്ഞു. മസ്തിഷ്‌ക ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. വീട്ടില്‍ കഴിയവേ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.

ഇയാള്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും അറിഞ്ഞില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

Keywords: News, Kerala, Kozhikode, Death, COVID19, Hospital, Gulf, House, Health, Home quarantine Death Covid19 Lockdown Kozhikode