Follow KVARTHA on Google news Follow Us!
ad

സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന് കൂട്ടുകാരന്‍ കഞ്ചാവ് എത്തിച്ചത് ഹല്‍വയ്ക്കുള്ളില്‍ വെച്ച്; പോരേ പുകില്; കേസായി, പുലിവാലായി; ഒളിവില്‍ പോയ യുവാവിനു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന് കൂട്ടുകാരന്‍ കഞ്ചാവ് Local-News, News, Police, Case, Crime, Criminal Case, friend, Kerala,
അടൂര്‍: (www.kvartha.com 23.05.2020) സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന് കൂട്ടുകാരന്‍ കഞ്ചാവ് എത്തിച്ചത് ഹല്‍വയ്ക്കുള്ളില്‍ വെച്ച്. പോരേ പുകില്, പിന്നെ കേസായി, പുലിവാലായി, ഒളിവില്‍ പോയ യുവാവിനു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്.

അടൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളിനു സമീപം സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കഴിയുന്ന ആനയടി സ്വദേശിക്കായാണ് യുവാവ് ഹല്‍വയ്ക്കുള്ളില്‍ വച്ച് കഞ്ചാവ് എത്തിച്ചത്. മൂന്നു ദിവസം മുന്‍പാണ് ഹൈദരാബാദില്‍നിന്നു നാട്ടിലെത്തിയ യുവാവിനെ സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രത്തിലാക്കിയത്.

Ganja smuggled through halwa into quarantine centre Adoor, Local-News, News, Police, Case, Crime, Criminal Case, friend, Kerala

ഇയാള്‍ക്കുള്ള ലഘുഭക്ഷണം സുഹൃത്ത് ആനയടി വയ്യാങ്കര സ്വദേശി വിനോദ് സ്ഥാപനത്തിലുള്ള വൊളന്റിയര്‍മാരെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിലെ ഹല്‍വ പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ എന്തോ തിരുകി വെച്ചിരിക്കുന്നതായി സംശയം തോന്നിയത്. തുടര്‍ന്ന് പുറത്തെടുത്തുനോക്കിയപ്പോള്‍ ചെറിയ കവറിനുള്ളില്‍ പൊതിഞ്ഞ പുകയിലയുടെ ഗന്ധമുള്ള വസ്തു കണ്ടെത്തി.

ഇതോടെ വൊളന്റിയര്‍മാര്‍ അടൂര്‍ സിഐ യു ബിജുവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ് ഐ ശ്രീജിത്ത് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവാണെന്ന് കണ്ടെത്തിയത്. കഞ്ചാവ് എത്തിച്ച വിനോദിന്റെ വീട്ടില്‍ എസ് ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Image: Represented

Keywords: Ganja smuggled through halwa into quarantine centre Adoor, Local-News, News, Police, Case, Crime, Criminal Case, friend, Kerala.