Follow KVARTHA on Google news Follow Us!
ad

വ്രതശുദ്ധിയോടെ കാത്തിരുന്ന പുണ്യനാള്‍ ആഘോഷമാക്കാന്‍ ഒരുക്കാം കിടിലന്‍ വിഭവങ്ങള്‍

വ്രതശുദ്ധിയോടെ കാത്തിരുന്ന പുണ്യനാള്‍ ആഘോഷമാക്കാന്‍ കിടിലന്‍ വിഭവങ്ങള്‍ News, Kerala, Eid-Al-Fithr-2020, Eid, Food
(www.kvartha.com 22.05.2020) വ്രതശുദ്ധിയോടെ കാത്തിരുന്ന പുണ്യനാള്‍ ആഘോഷമാക്കാന്‍ കിടിലന്‍ വിഭവങ്ങള്‍ തീന്‍മേശയില്‍ ഒരുക്കാം.

ടൊമാറ്റോ സോസിനൊപ്പം അറേബ്യന്‍ കട്‌ലറ്റ്

ചേരുവകള്‍ നോക്കാം:

1. വെളുത്ത മണിക്കടല (500 ഗ്രാം), 2. മല്ലിയില അരിഞ്ഞത് (ഒരു കപ്പ്), 3. കാപ്‌സിക്കം പൊടിയായി അരിഞ്ഞത് (അര കപ്പ് ), 4. വലിയ ഉള്ളി പൊടിയായി അരിഞ്ഞത് (അര കപ്പ് ), 5. പച്ചമുളക് ചെറുതായി അരിഞ്ഞത് (നാലെണ്ണം), 6. ഇഞ്ചി, 7. വെളുത്തുള്ളി ചതച്ചത് (കാല്‍ ടീസ്പൂണ്‍ വീതം), 8. മുളകു പൊടി, കുരുമുളകു പൊടി (അര ടീസ്പൂണ്‍ വീതം), 9. കറിവേപ്പില മുറിച്ചത് (രണ്ടു ടീസ്പൂണ്‍), അപ്പക്കാരം (ഒരു നുള്ള്), ഉപ്പ് (ആവശ്യത്തിന്)

തയ്യാറാക്കുന്ന വിധം: കടല വെള്ളത്തില്‍ കുതിര്‍ത്തശേഷം വെള്ളം വാര്‍ത്ത് കുടഞ്ഞ് മാറ്റിവയ്ക്കുക. രണ്ടു മുതല്‍ ഒമ്പത് വരെയുള്ള ചേരുവകള്‍ കടലയുടെ കൂടെ അരച്ചെടുക്കുക (മിക്‌സിയുടെ ഗ്രൈന്‍ഡറില്‍ അരച്ചെടുത്താലും മതി). മാവ് കൂടുതല്‍ കുഴമ്പ് പരുവത്തിലാകാതിരിക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ന്ന് അരിച്ചെടുത്ത മിശ്രിതത്തില്‍ അപ്പക്കാരവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക. തുടര്‍ന്ന് ചെറിയ ബോളാക്കി കൈവെള്ളയിലിട്ട് കട്‌ലറ്റ് ഷേപ്പില്‍ പരത്തിയെടുക്കുക. ശേഷം തിളച്ച എണ്ണയില്‍ വറുത്ത് കോരുക. ഉണ്ടാക്കിയെടുത്ത അറേബ്യന്‍ കട്‌ലറ്റ് ടൊമാറ്റോ സോസിനൊപ്പം കഴിച്ചാല്‍ രുചി കൂടും.

 News, Kerala, Eid-Al-Fithr-2020, Eid, Food, Eid-Al-Fithr special recipes

ബിരിയാണികളുടെ സുല്‍ത്താന്‍ കോഴിക്കോടന്‍ ബിരിയാണി

ചേരുവകള്‍: ചിക്കന്‍ (2 കിലോ), ബിരിയാണി അരി (2 കിലോ), ഡാല്‍ഡ (200 ഗ്രാം), പശുനെയ്യ് (2 ടീസ്പൂണ്‍), മുളകുപൊടി (2 ടീസ്പൂണ്‍), ഗരംമസാല (2 ടീസ്പൂണ്‍), മഞ്ഞള്‍പൊടി (2 ടീസ്പൂണ്‍), തക്കാളി (250 ഗ്രാം), ഇഞ്ചി (2 കഷ്ണം), പച്ചമുളക് (100 ഗ്രാം), വെളുത്തുള്ളി (25 ഗ്രാം), സവാള (ചെറുതായി അരിഞ്ഞത്1 കിലോ), കാരറ്റ് (ചെറുതായി അരിഞ്ഞത് 100 ഗ്രാം) ഉപ്പ് (ആവശ്യത്തിന്)

തയ്യാറാക്കുന്ന വിധം: ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പകുതി എടുത്ത് അരച്ചുവെക്കുക. അരി വേവിച്ചു ഊറ്റിവെക്കുക. ഒരു പാനില്‍ ആദ്യം ഇറച്ചി ഇടുക. ഇതിലേക്ക് ബാക്കിയുള്ള ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയും മഞ്ഞള്‍പൊടി, മുളകുപൊടി, ഗരംമസാല എന്നിവ ഒരു ടീസ്പൂണ്‍ വീതവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കുറച്ചു സമയം പാകത്തിന് ചൂടില്‍ നന്നായി ഇളക്കുക. ഇതിലേക്ക് ഡാല്‍ഡ ചേര്‍ത്ത് അതില്‍ കോഴി പൊരിച്ചു കോരുക. ബാക്കിയുള്ള ഡാല്‍ഡയില്‍ സവാള വഴറ്റുക.

സവാള പാകമായിവരുമ്പോള്‍ അരപ്പ്, മഞ്ഞള്‍പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. പാകമായാല്‍ മസാലയിലേക്ക് ചോറ് ചേര്‍ത്ത് കുറച്ചു കാരറ്റും പശുവിന്‍ നെയ്യും മുകളില്‍ ഇട്ട് ചെറുതീയില്‍ പതിനഞ്ചു മിനിട്ട് മൂടിവെക്കുക.

 News, Kerala, Eid-Al-Fithr-2020, Eid, Food, Eid-Al-Fithr special recipes

പഴവും മുട്ടയും പൊതിഞ്ഞത് തയ്യാറാക്കാം

ചേരുവകള്‍: നേന്ത്രപ്പഴം (ഏത്തപ്പഴം രണ്ടെണ്ണം), എണ്ണ (വറുക്കാന്‍ ആവശ്യത്തിന്), പഞ്ചസാര (ഒന്നര ടേബിള്‍ സ്പൂണ്‍-ഒരു ടേബിള്‍ സ്പൂണ്‍), അണ്ടിപ്പരിപ്പ് നുറുക്കിയത് (നാലെണ്ണം), കോഴിമുട്ട (നാലെണ്ണം) നെയ്യ് (ആവശ്യത്തിന്)

തയ്യാറാക്കുന്ന വിധം: പഴം തൊലികളഞ്ഞ് ചെറുതായി അരിയുക. ഇത് ചൂടായ എണ്ണയില്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരുക. അതില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും അണ്ടിപ്പരിപ്പും ചേര്‍ത്തു കുഴയ്ക്കുക. മറ്റൊരു പാത്രത്തില്‍ മുട്ടയും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തു നന്നായി യോജി പ്പിക്കുക. ഒരു വെള്ളയപ്പ (പാലപ്പ) ചട്ടി അടുപ്പില്‍ വച്ച് എല്ലാ ഭാഗത്തും നെയ്യ് പുരട്ടുക. മുട്ടക്കൂട്ടിന്റെ പകുതി അതിലൊഴിച്ചു വെള്ളയപ്പ രൂപത്തില്‍ ചുറ്റിക്കുക. അതിന്റെ മധ്യത്തില്‍ പഴക്കൂട്ടിന്റെ പകുതി ഭാഗം നിരത്തുക. നാലു ഭാഗത്തു നിന്നും മുകളിലേക്കു മടക്കി പൊതിയുക. പ്ലേറ്റില്‍ കമിഴ്ത്തിയിടുക. ബാക്കിയുള്ള ചേരുവകള്‍ കൊണ്ടും ഇങ്ങനെ ചെയ്യുക.

 News, Kerala, Eid-Al-Fithr-2020, Eid, Food, Eid-Al-Fithr special recipes

Keywords: News, Kerala, Eid-Al-Fithr-2020, Eid, Food, Eid-Al-Fithr special recipes