ബാറുകള്‍ വഴിയുള്ള മദ്യവില്‍പ്പന നഷ്ടക്കച്ചവടമാണെന്ന് ബാര്‍ ഉടമകള്‍; പുതിയ നിബന്ധനകള്‍


കൊച്ചി: (www.kvartha.com 26.05.2020) കേരളത്തില്‍ ബാറുകള്‍ വഴിയുള്ള മദ്യവില്‍പ്പന നഷ്ടക്കച്ചവടമാണെന്ന് ബാര്‍ ഉടമകള്‍. പുതിയ നിബന്ധനകളുമായി ബാറുടമകള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. 30 കോടി രൂപയുടെ ബിയര്‍ ഉടമകളുടെ കൈവശമുണ്ട്. ഇവയുടെ കാലാവധി ജൂണില്‍ അവസാനിക്കും. അതിനാലാണ് ബാര്‍ വഴിയുളള കച്ചവടത്തിന് സമ്മതിച്ചത്. വില്‍പ്പന തുടരണമെങ്കില്‍ നികുതിയിളവ് വേണം.

ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാക്കണം. ലൈസന്‍സ് ഫീസും കുറയ്ക്കണം. അല്ലെങ്കില്‍ ആദ്യഘട്ട വില്‍പ്പനക്ക് ശേഷം ബാര്‍ ഉടമകള്‍ക്ക് പിന്‍മാറേണ്ടിവരുമെന്നും ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ഡേവിസ് പാത്താടന്‍ പറഞ്ഞു.

Kochi, News, Kerala, Bar, Bar owners, Open, Bar opening kerala: Response of bar owners association

Keywords: Kochi, News, Kerala, Bar, Bar owners, Open, Bar opening kerala: Response of bar owners association
Previous Post Next Post