Follow KVARTHA on Google news Follow Us!
ad

ഉത്ര കൊലപാതകം; പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് ഉറക്കഗുളിക നല്‍കിയിരുന്നു, തീരുമാനിച്ചുറപ്പിച്ച കൊലപാതകത്തിന് അറസ്റ്റ് മുന്‍കൂട്ടി കണ്ട് നിയമോപദേശവും തേടി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഉത്രയുടെ മരണവുമായ ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ വളരെ നിര്‍ണായകമാണ്. ഉത്രയെ പാമ്പിനെ News, Kerala, Crime, Death, Kollam, Husband, Murder, Snake, hospital, Police, Anchal Murder Sooraj Given Sleeping Pills to Uthra Reveals
കൊല്ലം: (www.kvartha.com 28.05.2020) ഉത്രയുടെ മരണവുമായ ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ വളരെ നിര്‍ണായകമാണ്. ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിന് മുന്‍പ് ഉറക്കഗുളിക നല്‍കിയതായാണ് അന്വേഷണം സംഘത്തിന്റെ നിഗമനം. മാത്രമല്ല തീരുമാനിച്ചുറപ്പിച്ച കൊലപാതകത്തിന് അറസ്റ്റ് മുന്‍കൂട്ടി കണ്ട് സൂരജ് നിയമോപദേശവും തേടി.

ഉറക്കഗുളിക കലര്‍ത്തി നല്‍കിയത് ആദ്യത്തെ തവണ പായസത്തിലും രണ്ടാമത്തെ പ്രാവശ്യം പഴച്ചാറിലുമാണെന്നാണ് അനുമാനിക്കുന്നത്. ചോദ്യം ചെയ്യലില്‍ സൂരജില്‍ നിന്നും ഇതുസംബന്ധിച്ച വിവരം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ആദ്യം പാമ്പ് കടിയേല്‍ക്കുമ്പോള്‍ ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നുവെന്നും സൂരജിന്റെ കുറ്റസമ്മതം മൊഴിയില്‍ പറയുന്നു.

News, Kerala, Crime, Death, Kollam, Husband, Murder, Snake, hospital, Police, Anchal Murder Sooraj Given Sleeping Pills to Uthra Reveals

അതേസമയം, ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പ്രതി സൂരജിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. ഉത്ര കൊലപാതക കേസില്‍ 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ താന്‍ പിടിയിലാകുമെന്ന് സൂരജിന് ബോധ്യമുണ്ടായിരുന്നു. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടികാഴ്ച നടത്തിയിരുന്നു. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു.

ഉത്രയുടെ മരണം പാമ്പുകടിയേറ്റ് തന്നെയാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുന്നു. ഇടത് കൈയ്യില്‍ രണ്ട് തവണ പാമ്പ് കടിയേറ്റ പാടുകളുണ്ട്. വിഷം നാഡീവ്യൂഹത്തിനെ ബാധിച്ചാണ് മരണം സംഭവിച്ചത്. മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് മരിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണംസംഘം കൈപ്പറ്റിയത്.

ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് നേരത്തെ പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. സ്വത്ത് മോഹിച്ചാണ് താന്‍ ഉത്രയെ കൊലപ്പെടുത്തിയത് എന്നായിരുന്നു കുറ്റസമ്മതം. ഉത്രയുടെ വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നുവെന്നും വിവാഹമോചനം ഭയന്നാണ് ഉത്രയെ കൊന്നത് എന്നുമാണ് സൂരജിന്റെ കുറ്റസമ്മത മൊഴി.

എന്നാല്‍, വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഒരിക്കല്‍ പോലും ആലോചിച്ചിരുന്നില്ലെന്നും ഉത്രയുടെ അച്ഛന്‍ പറയുന്നു. സൂരജിന്റെ വീട്ടില്‍ വച്ച് മകള്‍ മാനസികമായും ശാരീരികമായും പീഡനത്തിന് വിധേയമായിരുന്നുവെന്ന് ഉത്രയുടെ അച്ഛന്‍ വിജയസേനന്‍ പറഞ്ഞു.

Keywords: News, Kerala, Crime, Death, Kollam, Husband, Murder, Snake, hospital, Police, Anchal Murder Sooraj Given Sleeping Pills to Uthra Reveals