Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന 18കാരന്‍ മരിച്ചു

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന 18കാരന്‍ Kannur, News, Dead, hospital, Treatment, Health & Fitness, Health, Kerala,
കണ്ണൂര്‍:  (www.kvartha.com 24.05.2020) കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന 18കാരന്‍ മരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ മാടായി സ്വദേശി റിബിന്‍ ബാബുവാണ് (18) മരിച്ചത്. റിബിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. അതുകൊണ്ട് തന്നെ കോവിഡ് ബാധയേറ്റ് മരണപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

21-ാം തീയതിയാണ് റിബിന്‍ ചെന്നൈയില്‍ നിന്നെത്തിയത്. റിബിന് മറ്റ് ചില അസുഖങ്ങള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് വിവരം. മാടായിലെ നിരീക്ഷണ കേന്ദ്രത്തില്‍ താമസിച്ചു വരികയായിരുന്നു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും കഴിഞ്ഞ ദിവസം പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് ഞായറാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.

18yr old boy was under quarantine died in Kannur, Kannur, News, Dead, hospital, Treatment, Health & Fitness, Health, Kerala.

മരണ കാരണം ഹൃദയാഘാതം മൂലമാവാമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും മരണം സംഭവിച്ച സാഹചര്യത്തില്‍ ഒരു തവണ കൂടി സ്രവ പരിശോധന നടത്തും. അതിന്റെ ഫലം വന്നതിനു ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കൂ.

നേരത്തെ, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് കല്‍പറ്റ സ്വദേശിനി ആമിന (53) മരണപ്പെട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ വിദേശത്ത് നിന്ന് എത്തിയത്. അര്‍ബുദ ബാധിതയായിരുന്നു.

Keywords: 18yr old boy was under quarantine died in Kannur, Kannur, News, Dead, hospital, Treatment, Health & Fitness, Health, Kerala.