Follow KVARTHA on Google news Follow Us!
ad

ഏപ്രില്‍ 20നകം റേഷന്‍ വാങ്ങാനാകാത്തവര്‍ക്കായി 30 വരെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി

ഏതെങ്കിലും കാരണത്താല്‍ ഏപ്രില്‍ 20നുള്ളില്‍ റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കായി ഏപ്രില്‍ News, Kerala, Thiruvananthapuram, Food, Minister, Kerosene, The Ration will Deliver until April 30; Food Minister

തിരുവനന്തപുരം: (www.kvartha.com 02.04.2020) ഏതെങ്കിലും കാരണത്താല്‍ ഏപ്രില്‍ 20നുള്ളില്‍ റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കായി ഏപ്രില്‍ 30വരെ റേഷന്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. റേഷന്‍ കടകളില്‍ തിക്കും തിരക്കും ഒഴിവാക്കാന്‍ കാര്‍ഡ് നമ്പറിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യം ലഭിക്കുമെന്നും റേഷന്‍ കടകളില്‍ തിക്കിത്തിരക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

എ എ വൈ കാര്‍ഡ് ഒന്നിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. മുന്‍ഗണനാവിഭാഗത്തില്‍ ഒരു അംഗത്തിന് നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി നല്‍കുന്നുണ്ട്. മുന്‍ഗണനേതര വിഭാഗത്തിലെ സബ്‌സിഡി വിഭാഗത്തിന് ഒരു കുടുംബത്തിന് കുറഞ്ഞത് 15 കിലോ ധാന്യം സൗജന്യമായി നല്‍കും. സബ്‌സിഡിയില്ലാത്ത വിഭാഗത്തില്‍ ഏഴില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് ഒരാള്‍ക്ക് രണ്ടു കിലോഗ്രാം ധാന്യമെന്ന കണക്കില്‍ ലഭിക്കും.

News, Kerala, Thiruvananthapuram, Food, Minister, Kerosene, The Ration will Deliver until April 30; Food Minister

കേന്ദ്രം പ്രഖ്യാപിച്ച ധാന്യത്തിന്റെ വിതരണം 20ന് ശേഷം ആരംഭിക്കും. വൈദ്യുതീകരിച്ച വീടുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും നല്‍കും. വെള്ള, നീല കാര്‍ഡുകളുള്ളവര്‍ക്ക് മൂന്നു കിലോഗ്രാം ആട്ടയും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

Keywords: News, Kerala, Thiruvananthapuram, Food, Minister, Kerosene, The Ration will Deliver until April 30; Food Minister