Follow KVARTHA on Google news Follow Us!
ad

കൊറോണ എന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണം, നമ്മള്‍ ഒറ്റകെട്ടാണെന്ന് കാണിക്കണം; ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് വെളിച്ചം തെളിയിക്കണമെന്ന് പ്രധാനമന്ത്രി

ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് വീട്ടിലെ എല്ലാ വൈദ്യുത വിളക്കും അണച്ച ശേഷം വീടുകളുടെ വാതില്‍ക്കലേക്കോ, ബാല്‍ക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, News, National, India, New Delhi, PM, Narendra Modi, COVID19, corona, Mobile Phone, Electricity, PM's New Appeal at 9 pm on April Five Switch Off Lights and Light Candles at Door
ന്യൂഡെല്‍ഹി: (www.kvartha.com 03.04.2020) ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് വീട്ടിലെ എല്ലാ വൈദ്യുത വിളക്കും അണച്ച ശേഷം വീടുകളുടെ വാതില്‍ക്കലേക്കോ, ബാല്‍ക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കണമെന്ന് പ്രധാനമന്ത്രി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 9 ദിവസമായി ഇതിലൂടെ ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാന്‍ പുതിയ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുകാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോകത്തെ പല രാജ്യങ്ങളും ഇന്ത്യയുടെ നടപടിയെ മാതൃകയാക്കുന്നു. ഇത് രാജ്യത്തെ ജനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. നമ്മളാരും ഒറ്റയ്ക്കല്ല. 130 കോടി ജനങ്ങളും ഒറ്റക്കെട്ടാണ്.

കൊറോണ ഉയര്‍ത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. അതിനായി ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് വെളിച്ചം തെളിയ്ക്കണം. വീടുകളിലെ വൈദ്യുതലൈറ്റ് അണച്ച് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കുക. ഈ സമയത്ത് ആരും ഒന്നിച്ച് പുറത്തിറങ്ങി ചെയ്യരുത്. വീട്ടിലെ ബാല്‍ക്കണിയിലോ വാതിലിലോ നില്ക്കുക. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും.

News, National, India, New Delhi, PM, Narendra Modi, COVID19, corona, Mobile Phone, Electricity, PM's New Appeal at 9 pm on April Five Switch Off  Lights and Light Candles at Door

ജനങ്ങളുടെ ഊര്‍ജ്ജവും ആത്മവിശ്വാസവും വര്‍ധിപ്പിക്കാനും ലോക്ക് ഡൗണിന്റെ പ്രാധാന്യം ബോധിപ്പിക്കാനുമാണ് പ്രധാനമന്ത്രി ഈ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ലോക്ക് ഡൗണ്‍ നീട്ടുമോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.

Keywords: News, National, India, New Delhi, PM, Narendra Modi, COVID19, corona, Mobile Phone, Electricity, PM's New Appeal at 9 pm on April Five Switch Off  Lights and Light Candles at Door