Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിനും അംഗീകാരം

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം Thiruvananthapuram, News, Politics, Salary, Governor, Kerala
തിരുവനന്തപുരം: (www.kvartha.com 30.04.2020) സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഇതിനു പുറമെ തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിനും അംഗീകാരം നല്‍കി. ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീല്‍ പോയാല്‍ നടപടി വൈകും എന്നുള്ളത് കൊണ്ടാണ് സംസ്ഥാനം തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സീസ് സ്‌പെഷ്യല്‍ പ്രൊവിഷന്‍ എന്ന പേരിലാണ് ഓര്‍ഡിനന്‍സ്. പൊതുമേഖല, അര്‍ധ സര്‍ക്കാര്‍, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം നിയമം ബാധകമാവും.

Kerala govt to take ordinance route to cross salary cut hurdle, Thiruvananthapuram, News, Politics, Salary, Governor, Kerala

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. 25 ശതമാനം വരെ ശമ്പളം പിടക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും നിലവില്‍ മുന്‍ നിശ്ചയിച്ച പ്രകാരം ആറു ദിവസത്തെ ശമ്പളമാണ് മാറ്റിവെക്കുന്നത്. ഇത് എന്ന് കൊടുക്കുമെന്നത് ആറു മാസം കഴിഞ്ഞ് അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സില്‍ ഉണ്ട്. സംസ്ഥാന ദുരന്തന്തങ്ങളോ, പകര്‍ച്ച വ്യാധികളോ പിടിപെട്ടാല്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം 25 ശതമാനംവരെ മാറ്റിവെക്കുന്നതാണ് ഓര്‍ഡിനന്‍സ്.

ഓര്‍ഡിനന്‍സ് അംഗീകരിച്ചതില്‍ വലിയ ആശ്വാസമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്കും പ്രതികരിച്ചു. വലിയ തടസ്സം നീങ്ങിക്കിട്ടി. ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചതോടെ ജീവനക്കാരുടെ ശമ്പളം ആറ് ദിവസത്തെ മാറ്റി വെച്ച് തിങ്കളാഴ്ച നല്‍കാനാവുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്ഥിതി പ്രതിപക്ഷത്തേക്കാള്‍ നല്ല രീതിയില്‍ ഗവര്‍ണക്ക് അറിയാമെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.

ശമ്പളം മാറ്റിവെക്കുക മാത്രമാണ് ചെയ്യുന്നത്. മറ്റുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ശമ്പളം കട്ട് ചെയ്യാനൊന്നും സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. തിരിച്ച് കൊടുത്തേ പറ്റൂ. ശമ്പളം വൈകില്ലെന്നും നാലാം തീയിതി കൊടുക്കാനാവുമെന്നും മന്ത്രി പ്രതികരിച്ചു. പോലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായിരിക്കും ആദ്യം കൊടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ശമ്പളം അവകാശമാണെന്ന ഭരണഘടനാ വ്യവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ വീണ്ടും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

Keywords: Kerala govt to take ordinance route to cross salary cut hurdle, Thiruvananthapuram, News, Politics, Salary, Governor, Kerala.