Follow KVARTHA on Google news Follow Us!
ad

സ്വകാര്യ ലാബുകളില്‍ കൊറോണ പരിശോധന സൗജന്യമായി ചെയ്തുകൂടേയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

കൊറോണ വൈറസ് പരിശോധന സ്വകാര്യ ലാബുകളിലും സൗജന്യമായി New Delhi, News, Supreme Court of India, Health, Health & Fitness, Protection, Doctor, National,
ന്യൂഡെല്‍ഹി: (www.kvartha.com 08.04.2020) കൊറോണ വൈറസ് പരിശോധന സ്വകാര്യ ലാബുകളിലും സൗജന്യമായി ചെയ്തുകൂടെയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. സ്വകാര്യ ലാബുകള്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കണം. ഇതിന് എന്തെങ്കിലും പ്രത്യേക നടപടി എടുക്കാന്‍ കഴിയില്ലേ എന്നും സുപ്രീംകോടതി സൊളിസിറ്റര്‍ ജനറലിനോട് ചോദിച്ചു.

ഇതിന് ഫലപ്രദമായ വഴി റീഇമ്പേഴ്‌സ്‌മെന്റുകള്‍ ഏര്‍പ്പെടുത്തുകയാണ് എന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ നിര്‍ദേശം സ്വീകരിച്ച സൊളിസിറ്റര്‍ ജനറല്‍ സര്‍ക്കാര്‍ ഇത് പരിശോധിക്കുമെന്നും കഴിയുന്ന തീരുമാനം എടുക്കുമെന്നും കോടതിയില്‍ അറിയിച്ചു.

COVID-19 tests must be free in government, private labs: Supreme Court, New Delhi, News, Supreme Court of India, Health, Health & Fitness, Protection, Doctor, National

തെരഞ്ഞെടുത്ത സ്വകാര്യ ലാബുകളില്‍ പരിശോധന അനുവദിക്കണം. ഇക്കാര്യത്തില്‍ ഉചിതമായ ഒരു ഉത്തരവ് ഇറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ സൊളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വിശദീകരിച്ചു. സര്‍ക്കാര്‍ ഏറ്റവും ഫലപ്രദമായാണ് ഇടപെടുന്നതെന്നും അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചു. ഡോക്ടര്‍മാരാണ് കൊറോണ വൈറസ് യോദ്ധാക്കള്‍. ഇവരുടെ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്, അധികം പേരെയും ഹോട്ടലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത് - സൊളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

Keywords: COVID-19 tests must be free in government, private labs: Supreme Court, New Delhi, News, Supreme Court of India, Health, Health & Fitness, Protection, Doctor, National.