Follow KVARTHA on Google news Follow Us!
ad

കൊവിഡ് 19; ഇന്ത്യയും ചൈനയുമൊഴികെയുള്ള വികസ്വര രാഷ്ട്രങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും, യുഎന്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈന News, United Nations, COVID19, Economic Crisis, Report
ആല്‍ബെനി: (www.kvartha.com 31.03.2020) കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയുമൊഴികെയുള്ള വികസ്വര രാഷ്ട്രങ്ങള്‍ വന്‍ സാമ്ബത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ലക്ഷം കോടി ഡോളറിന്റെ നഷ്ടമാകും വികസിത രാഷ്ട്രങ്ങള്‍ക്കുള്‍പ്പടെയുണ്ടാകുകയെന്നും ഇത് ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വികസ്വര രാഷ്ട്രങ്ങളിലാണ് ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും ജീവിക്കുന്നത്.

കൊവിഡ് 19 പ്രതിസന്ധിയില്‍ നിന്ന് രാജ്യങ്ങളെ രക്ഷിക്കാന്‍ 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാ പാക്കേജ് ആവശ്യമായിവരുമെന്നുമാണ് യുഎന്‍ വിശദീകരിക്കുന്നത്. ചരക്ക് കയറ്റുമതിയെ ആശ്രയിച്ചുകഴിയുന്ന രാജ്യങ്ങള്‍ക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം കോടി ഡോളര്‍ മുതല്‍ മൂന്നു ലക്ഷം കോടി ഡോളര്‍വരെ കുറവുണ്ടാകാം. ആഗോള സാമ്പത്തിക മാന്ദ്യം വികസ്വര രാഷ്ട്രങ്ങളെ വന്‍തോതില്‍ ബാധിക്കും. എന്നാല്‍ ഇന്ത്യയും ചൈനയും അതില്‍നിന്ന് എങ്ങനെ ഒഴിവാക്കപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.

News, United Nations, COVID19, Economic Crisis, Report, India, China, World economy, UN, Population, World economy, except India, China, will go into recession due to Covid-19: UN

Keywords: News, United Nations, COVID19, Economic Crisis, Report, India, China, World economy, UN, Population, World economy, except India, China, will go into recession due to Covid-19: UN