Follow KVARTHA on Google news Follow Us!
ad

മദ്യാസക്തിയുള്ളവര്‍ ജീവനൊടുക്കുന്നു: ബിവറേജസ് വില്‍പനശാല അടച്ചുപൂട്ടലില്‍ ജീവനൊടുക്കിയത് മൂന്നു പേര്‍

സംസ്ഥാനത്ത് ബാറുകളും ബിവറേജസും അടച്ചു പൂട്ടിയതോടെ മദ്യാസക്തര്‍ Kannur, News, Dead, Health, Health & Fitness, Warning, Food, Drinking Water, Treatment, Kerala,
കണ്ണൂര്‍: (www.kvartha.com 28.03.2020) സംസ്ഥാനത്ത് ബാറുകളും ബിവറേജസും അടച്ചു പൂട്ടിയതോടെ മദ്യാസക്തര്‍ സാമൂഹിക ബാധ്യതയായി മാറുന്നു. രണ്ടു ദിവസത്തിനുളളില്‍ സംസ്ഥാനത്ത് മൂന്നു പേരാണ് ഇതുവരെയായി ജീവനൊടുക്കിയത്. മദ്യാസക്തി അവഗണിക്കരുതെന്നും അത് ഗുരുതര മാനസിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള മദ്യവില്‍പ്പന ശാലകള്‍ അടച്ചതോടെ മദ്യ ലഭ്യത ഇല്ലാതായിരിക്കുകയാണ്. ഇതുമൂലം സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Three alcoholics committing suicide in Kerala, Kannur, News, Dead, Health, Health & Fitness, Warning, Food, Drinking Water, Treatment, Kerala

മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുതെന്നും ഇതുണ്ടാക്കുന്ന ശാരീരിക -മാനസിക പ്രശ്നങ്ങള്‍ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കൊപ്പം ആത്മഹത്യയിലേക്ക് വരെ വഴിവെക്കുമെന്നും കണ്ണൂര്‍ നാഷണല്‍ ആയുഷ് മിഷന്‍ ഹര്‍ഷം പ്രൊജക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ ജില്‍ജിത്ത് പറഞ്ഞു.

ഛര്‍ദി, ഓക്കാനം വരിക, കൈകാലുകളും ശരീരവും വിറയ്ക്കുക, അമിതമായി വിയര്‍ക്കുക, അമിത ഉത്കണ്ഠ, അസ്വാസ്ഥ്യം, ഉറക്കക്കുറവ്, ശരീരത്തില്‍ പാറ്റകളോ ഉറുമ്പുകളോ ഇഴയുന്നത് പോലെയോ സൂചികൊണ്ട് തറയ്ക്കുന്നത് പോലെയോ ഉള്ള അനുഭവങ്ങള്‍, തലവേദന, വിഷാദം, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, നിഴലും മറ്റും ചലിക്കുന്നതായി തോന്നുക, മാനസിക ഏകാഗ്രത നഷ്ടപ്പെടുക, ഒന്നിലും വ്യക്തതയില്ലാതിരിക്കുക, അപസ്മാര രോഗികളില്‍ കാണുന്ന തരത്തിലുള്ള വിഭ്രാന്ത ചേഷ്ടകള്‍ എന്നിവയാണ് വിഡ്രോവലിന്റെ ലക്ഷണങ്ങള്‍.

മാനസിക ഏകാഗ്രത നഷ്ടപ്പെടുകയോ വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. എന്നാല്‍ തീവ്രത കുറഞ്ഞ ലക്ഷണങ്ങളാണ് അനുഭവപ്പെടുന്നതെങ്കില്‍ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പരിഹാരം കാണാം. ശരിയായ രീതിയിലുള്ള ഭക്ഷണക്രമം പാലിക്കുക, ജലാംശമേറിയ ഭക്ഷണങ്ങള്‍ കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ഇളനീര്‍, മോര് എന്നിവ ശീലമാക്കുക, കൃത്യമായി വിശ്രമിക്കുക തുടങ്ങിയവയിലൂടെ പരിഹാരം കാണാനാകും.

ഈത്തപ്പഴം, മുന്തിരി എന്നിവ തലേദിവസം രാത്രി വെള്ളത്തിലിട്ടുവെച്ച് പിറ്റേദിവസം പിഴിഞ്ഞ് ചാറെടുത്ത് പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നതും ഉത്തമമാണ്. യോഗ ചെയ്യുന്നതിലൂടെയും ഒരു പരിധിവരെ ഇവര്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാനാകും. ഇതോടൊപ്പം തന്നെ വീട്ടുകാരുടെ കരുതലും പിന്തുണയും ഏറെ ആവശ്യമാണെന്നും ഡോ. ജില്‍ജിത്ത് പറഞ്ഞു.

Keywords: Three alcoholics committing suicide in Kerala, Kannur, News, Dead, Health, Health & Fitness, Warning, Food, Drinking Water, Treatment, Kerala.