Follow KVARTHA on Google news Follow Us!
ad

കൊറോണ വൈറസ് ആണെന്ന സംശയത്തില്‍ ആത്മഹത്യ ചെയ്ത കര്‍ണാടക ഉഡുപ്പി സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവ്

കൊറോണ വൈറസ് ആണെന്ന സംശയത്തില്‍ ആത്മഹത്യ ചെയ്തMangalore, Suicide, Health, Health & Fitness, Letter, Family, Udupi, Protection, National,
മംഗളൂരു: (www.kvartha.com 29.03.2020) കൊറോണ വൈറസ് ആണെന്ന സംശയത്തില്‍ ആത്മഹത്യ ചെയ്ത കര്‍ണാടക ഉഡുപ്പി സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവ്. കര്‍ണാടക ഉഡുപ്പിയിലെ ഉപ്പൂരിലാണ് സംഭവം. ഇയാളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രദേശത്തെ ആളുകളോട് പരിഭ്രാന്തരാകരുതെന്നും ഉഡുപ്പി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Test of man who ended life fearing having contracted coronavirus returns negative, Mangalore, Suicide, Health, Health & Fitness, Letter, Family, Udupi, Protection, National

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തനിക്ക് കൊറോണ വൈറസ് രോഗമുണ്ടെന്ന് സംശയിച്ച് ഗോപാലകൃഷ്ണ മഡിവാല (56) എന്നയാള്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. കുടുംബാംഗങ്ങളോട് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആത്മഹത്യാ കുറിപ്പും ഇയാള്‍ എഴുതി വെച്ചിരുന്നു.

Keywords: Test of man who ended life fearing having contracted coronavirus returns negative, Mangalore, Suicide, Health, Health & Fitness, Letter, Family, Udupi, Protection, National.