» » » » » » » » » » » » പാകിസ്താനില്‍ കോവിഡ് കേസുകള്‍ 1000 കവിഞ്ഞിട്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ ഇമ്രാന്‍ഖാന്‍; സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഏഴ് മരണം

ലാഹോര്‍: (www.kvartha.com 25.03.2020) പാകിസ്താനില്‍ കോവിഡ് കേസുകള്‍ 1000 കവിഞ്ഞിട്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍. ഇതുവരെ ഏഴ് പേരാണ് സര്‍ക്കാര്‍ രേഖകള്‍ പ്രകാരം പാകിസ്താനില്‍ കോവിഡ് ബാധമൂലം മരിച്ചത്. കോവിഡ് വലിയ ആഘാതം സൃഷ്ടിച്ച ഇറാനില്‍ നിന്നെത്തിയവരില്‍ നിന്നാണ് പാകിസ്താനില്‍ രോഗം പടര്‍ന്നത്.

രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും തീവണ്ടി ഗതാഗതവും നേരത്തെ നിരോധിച്ചിരുന്നു. ആഭ്യന്തര വിമാന സര്‍വ്വീസ് വ്യാഴാഴ്ച മുതല്‍ റദ്ദാക്കുമെന്ന് വ്യോമയാന വക്താവ് ബുധനാഴ്ച അറിയിച്ചിരുന്നു.

നിലവില്‍ സിന്ധ് പ്രവിശ്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവ്യാപകമായ കര്‍ഫ്യു പ്രഖ്യാപിക്കില്ലെന്നും അത് പാകിസ്താന്റെ സമ്പദ് ഘടനയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്നുമാണ് ഇമ്രാന്‍ഖാന്റെ നിലപാട്.

രാജ്യത്തിന്റെ 25% ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ലോക്ക് ഡൗണ്‍ രാജ്യവ്യാപകമാക്കിയാല്‍ കൂലിത്തൊഴിലാളികള്‍, ദിവസവേതനക്കാര്‍, തെരുവ് കച്ചവടക്കാര്‍ എന്നിവര്‍ എങ്ങനെ ജീവിക്കും എന്നാണ് ഇമ്രാന്‍ഖാന്‍ ചോദിക്കുന്നത്.

അതേസമയം സിന്ധ് പ്രവിശ്യയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 400ഓളം പേര്‍ക്ക് ഇവിടെ വൈറസ് ബാധിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ പഞ്ചാബില്‍ 296, ഖൈബര്‍ പക്തുന്‍ഖ്വയില്‍ 78, ബലൂചിസ്താനില്‍ 110, ഇസ്ലാമബാദ്- 15 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം.

News, international, Pakistan, Imran Khan, Lockdown, COVID19, Death, Travel, Economic Crisis, Pakistan not going for Lockdown

Keywords: News, international, Pakistan, Imran Khan, Lockdown, COVID19, Death, Travel, Economic Crisis, Pakistan not going for Lockdown

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal