Follow KVARTHA on Google news Follow Us!
ad

നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെള്ളിയാഴ്ച്ച രാവിലെ 5.30ന്; ശിക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും

നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെള്ളിയാഴ്ച്ച രാവിലെ 5.30ന് നടപ്പിലാക്കും. ശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ News, National, India, New Delhi, Case, Accused, Supreme Court of India, lawyer, High Court, Nirbhaya Case Capital Punishment Tomarrow
ന്യൂഡെല്‍ഹി: (www.kvartha.com 19.03.2020) നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെള്ളിയാഴ്ച്ച രാവിലെ 5.30ന് നടപ്പിലാക്കും. ശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ നല്‍കിയ ഹര്‍ജി വിചാരണക്കോടതി വ്യാഴാഴ്ച്ച പരിഗണിക്കും. നിയമപരമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന എല്ലാ സാധ്യതകളും അവസാനിച്ചു കഴിഞ്ഞു. ആ സാധ്യതകളുപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് പരമാവധി വൈകിപ്പിക്കാനും കഴിഞ്ഞു.

News, National, India, New Delhi, Case, Accused, Supreme Court of India, lawyer, High Court, Nirbhaya Case Capital Punishment Tomarrow

വധശിക്ഷ രാവിലെ 5.30ന് തന്നെ നടപ്പാക്കുമെന്ന് ഉറപ്പായപ്പോള്‍ പുതിയ കുറക്കുവഴികള്‍ തേടുകയാണ് പ്രതികള്‍. അതിന്റെ ഭാഗമായാണ് വിവിധ കോടതികളിലായി പലതരം ഹര്‍ജികള്‍ നല്‍കിയതും, പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് രണ്ടാം ദയാഹര്‍ജി സമര്‍പ്പിച്ചതും.

പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുമ്പോള്‍, കുറ്റകൃത്യം നടക്കുമ്പോള്‍ ഡെല്‍ഹിയിലുണ്ടായിരുന്നില്ലെന്ന് അവകാശപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജിയില്‍ ഡെല്‍ഹി ഹൈക്കോടതി വിധി പറയും. പ്രതി അക്ഷയ് സിങിന്റെ ഭാര്യ ബിഹാറിലെ ഔറംഗാബാദ് കോടതിയില്‍ നല്‍കിയ വിവാഹ മോചന ഹര്‍ജി ബിഹാര്‍ കോടതിയിലുമെത്തുന്നുണ്ട്. ഇതില്‍ നോട്ടീസയച്ചാല്‍ അക്കാര്യം വിചാരണക്കോടതിയില്‍ ഉയര്‍ത്തി വധശിക്ഷയ്ക്ക് സ്റ്റേ വാങ്ങാനായിരിക്കും ശ്രമം. മുകേഷ് സിങ് നല്‍കിയ രണ്ടാമത്തെ ദയാഹര്‍ജിയിലും തീരുമാനമുണ്ടാകും.

പവന്‍ ഗുപ്ത നല്‍കിയ രണ്ടാം തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ചേംബറില്‍ പരിഗണിക്കും. മുകേഷ് സിങ് നല്‍കിയ രണ്ടാം ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കും. കുറ്റകൃത്യം നടക്കുമ്പോള്‍ ഡെല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയുന്നുണ്ട്.

എല്ലാ ഹര്‍ജിയിലും അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നതാണ് പ്രതികളുടെ ആവശ്യം. ഇക്കാര്യത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വിചാരണക്കോടതി വാദം കേള്‍ക്കും. ചുരുക്കത്തില്‍ ഈ പകലും രാത്രിയും പ്രതികള്‍ വിവിധ തലത്തില്‍ നടത്തുന്ന നിയമനടപടികളെ മറികടന്ന് വേണം വധശിക്ഷ നാളെ നടപ്പാക്കാന്‍.

Keywords: News, National, India, New Delhi, Case, Accused, Supreme Court of India, lawyer, High Court, Nirbhaya Case Capital Punishment Tomarrow