Follow KVARTHA on Google news Follow Us!
ad

ഇക്കാര്യത്തിലും തീരുമാനമായി! ബിവറേജസിനു മുന്നില്‍ ക്യൂ ഉണ്ടാകില്ല, മദ്യശാലകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിടും; മുഖ്യമന്ത്രി

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ Thiruvananthapuram, News, Kerala, Pinarayi vijayan, Chief Minister, COVID19
തിരുവനന്തപുരം: (www.kvartha.com 25.03.2020) കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മദ്യശാലകളും അടച്ചിടാന്‍ തീരുമാനിച്ചു. എല്ലാ ബിവറേജസ് ഷോപ്പുകളും കള്ള് ഷാപ്പുകളും ഇനിയൊരുത്തവ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പതിവ് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചു.

സംസ്ഥാനത്ത് പുതിയതായി ഒമ്പതു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. ഇപ്പോള്‍ കിട്ടിയ വിവരം അനുസരിച്ച് അതില്‍ ആറു പേര്‍ നെഗറ്റീവ് ആണെന്നു വ്യക്തമായി. സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഈ കുറവ് വരും. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതില്‍ രണ്ടു പേര്‍ പാലക്കാട് സ്വദേശികളാണ്.

Thiruvananthapuram, News, Kerala, Pinarayi vijayan, Chief Minister, COVID19, Coronavirus, Lockdown, Lockdown in Kerala as covid cases

മൂന്നുപേര്‍ എറണാകുളം, രണ്ടുപേര്‍ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതമാണ് രോഗം. ഇതില്‍ നാലു പേര്‍ ദുബൈയില്‍നിന്ന് എത്തിയവരാണ്. ഒരാള്‍ യുകെയില്‍നിന്നും മറ്റൊരാള്‍ ഫ്രാന്‍സില്‍നിന്നും വന്നതാണ്. കൊറോണ ഇനിയും പടരാതിരിക്കാന്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Keywords: Thiruvananthapuram, News, Kerala, Pinarayi vijayan, Chief Minister, COVID19, Coronavirus, Lockdown, Lockdown in Kerala as covid cases