Follow KVARTHA on Google news Follow Us!
ad

മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യ ജീവന്‍ പൊലിയരുത്; അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടകയുടെ നടപടിക്കെതിരെ കേരള ഹൈക്കോടതി

മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യ ജീവന്‍ പൊലിയുന്ന സാഹചര്യമുണ്ടാകരുതെന്ന് കേരള ഹൈക്കോടതി. കാസര്‍കോട്ടെ അതിര്‍ത്തി റോഡുകള്‍ മണ്ണിട്ട് അടച്ച News, Kerala, Kochi, High Court of Kerala, Kasaragod, Border, Tamilnadu, Transport, Kerala High Court on Border Road Blockage

കൊച്ചി: (www.kvartha.com 30.03.2020) മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യ ജീവന്‍ പൊലിയുന്ന സാഹചര്യമുണ്ടാകരുതെന്ന് കേരള ഹൈക്കോടതി. കാസര്‍കോട്ടെ അതിര്‍ത്തി റോഡുകള്‍ മണ്ണിട്ട് അടച്ച കര്‍ണാടകയുടെ നടപടിക്കെതിരെയാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. ഇപ്പോഴത്തെ അവസ്ഥയില്‍ കേന്ദ്രസര്‍ക്കാരും കര്‍ണാടക സര്‍ക്കാരും അവസരത്തിനൊത്ത് ഉയരണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലയിലെ സംസ്ഥാന അതിര്‍ത്തി റോഡുകള്‍ കര്‍ണാടക മണ്ണിട്ട് അടച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആണ് കേരള ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്.

News, Kerala, Kochi, High Court of Kerala, Kasaragod, Border, Tamilnadu, Transport, Kerala High Court on Border Road Blockage

നിലവിലെ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് കേരള ഹൈക്കോടതി പറഞ്ഞു. അതേസമയം ചരക്കുനീക്കവും ചികിത്സാ സേവനവും അവശ്യസര്‍വീസാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. ചരക്കു നീക്കത്തിന് മുന്തിയ പരിഗണന നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം കേസില്‍ നിലപാട് വ്യക്തമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഒരു ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്.

അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് കേരളം ഹൈക്കോടതിയില്‍ വാദിച്ചു. രാജ്യത്തെ ദേശീയപാതകളെല്ലാം ദേശീയപാതാ അതോറിറ്റിയുടെ അധികാരപരിധിയില്‍ വരുന്നതിനാല്‍ അന്യായമായി കര്‍ണാടക സംസ്ഥാനം ദേശീയപാത അടച്ചത് അംഗീകരിക്കാനാവില്ലെന്ന് കേരളം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

Keywords: News, Kerala, Kochi, High Court of Kerala, Kasaragod, Border, Tamilnadu, Transport, Kerala High Court on Border Road Blockage