Follow KVARTHA on Google news Follow Us!
ad

അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പും അമിത വില ഈടാക്കലും നിയന്ത്രിക്കുന്നതിനായി പയ്യന്നൂരിലെ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്; പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ Payyannur, News, District Collector, Raid, Corruption, Warning, Kerala,
പയ്യന്നൂര്‍: (www.kvartha.com 28.03.2020) കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പും അമിത വില ഈടാക്കലും നിയന്ത്രിക്കുന്നതിനായി തളിപ്പറമ്പ് താലൂക്ക് അസി. സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ രൂപീകരിച്ച സംയുക്ത സ്‌ക്വാഡ് പരിശോധനകള്‍ ശക്തമാക്കി.

കഴിഞ്ഞദിവസം കരിവെള്ളൂര്‍-പെരളം, പയ്യന്നൂര്‍ നഗരസഭ എന്നിവിടങ്ങളിലെ പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധിച്ചവയില്‍ 12 എണ്ണത്തിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വാങ്ങിയ വിലയില്‍ നിന്നും അമിത ലാഭമെടുത്ത് പച്ചക്കറി കടയില്‍ വില്പന നടത്തുന്നതായി കണ്ടെത്തിയ വ്യാപാരികളെ കര്‍ശനമായി താക്കീത് ചെയ്ത് നീതിയുക്തമായി വില നിശ്ചയിച്ച് നല്‍കി.

Extensive raid on Payyanur trading centres, Payyannur, News, District Collector, Raid, Corruption, Warning, Kerala

വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കും. വ്യാപാരികള്‍ നിര്‍ബന്ധമായും പര്‍ച്ചേസ് ബില്‍ സൂക്ഷിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

പരിശോധനയില്‍ തളിപ്പറമ്പ് അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി അനീഷ്, റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍ പി വി കനകന്‍, പയ്യന്നൂര്‍ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ സുജയ, പയ്യന്നൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി വി സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Extensive raid on Payyanur trading centres, Payyannur, News, District Collector, Raid, Corruption, Warning, Kerala.